ജോസ് കെ മാണിയെ കൂക്കിവിളിച്ചു; ചുറ്റും നിന്ന് മൂര്‍ദാബാദ് വിളിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ജോസ് കെ മാണിയെ കൂക്കിവിളിച്ചു - ചുറ്റും നിന്ന് മൂര്‍ദാബാദ് വിളിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
ജോസ് കെ മാണിയെ കൂക്കിവിളിച്ചു; ചുറ്റും നിന്ന് മൂര്‍ദാബാദ് വിളിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

പിറവം:യുഡിഎഫ് പിറവം നിയോജകമണ്ഡലം കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ ജോസ് കെ മാണിക്ക് യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂക്കിവിളി. വ്യാഴാഴ്ച വൈകിട്ട് പിറവം മാം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ ജോസ് കെ മാണി പ്രസംഗം ആരംഭിച്ചപ്പോള്‍ തന്നെ പ്രവര്‍ത്തകര്‍ പ്രതിഷേധം ആരംഭിച്ചിരുന്നു.

പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഹാള്‍വിട്ട് പുറത്തേക്ക് പോയി. തുടര്‍ന്ന് പ്രസംഗം കഴിഞ്ഞ് മടങ്ങുവാന്‍ തുടങ്ങിയ ജോസ് കെ മാണിയെ പ്രവര്‍ത്തകര്‍ കളിയാക്കുകയും കൂവുകയും ചെയ്തു. പിന്നാലെ ഇവരുടെ അടുത്തേക്കെത്തിയ ജോസ് കെ മാണിയെ പ്രവര്‍ത്തകര്‍ വീണ്ടും കളിയാക്കി.

പിറവത്തെ മറന്ന് നടന്ന ഇയാള്‍ എന്ത് വികസനമാണ് ഇവിടെ ചെയ്തതെന്നും അവര്‍ ചോദിച്ചു. ഇതോടെ മുതിര്‍ന്ന നേതാക്കള്‍ ഇടപെടുകയും  ജോസ് കെ മാണിയെ വാഹനത്തില്‍ കയറ്റി അയക്കുകയും ചെയ്തതോടെയാണ് രംഗം ശാന്തമായത്. ഈ സമയം സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍ ഹാളില്‍ പ്രസംഗിക്കുകയായിരുന്നു. പ്രസംഗം കഴിഞ്ഞ് വേദിവിട്ട ചാഴിക്കാടന് മുദ്രാവാക്യം വിളിച്ചവര്‍ ജോസ് കെ മണിക്ക് മൂര്‍ധാബാദും വിളിച്ചു.മാണി ഗ്രുപ്പിന് കോട്ടയം സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് യുത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവച്ച നഗരസഭ കൗണ്‍സിലറും യുത്ത് കോണ്‍ഗ്രസ് മുന്‍ നിയോജകമണ്ഡലം പ്രസിഡന്റും ഉള്‍പ്പടെയുള്ള നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com