നെയ്യാറ്റിന്‍കരയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ സിപിഎം നേതാവ് കുത്തിപ്പരുക്കേല്‍പ്പിച്ചു; നില ഗുരുതരം

ഉച്ച ഭാഷിണി വെക്കുന്നതിലുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്
നെയ്യാറ്റിന്‍കരയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ സിപിഎം നേതാവ് കുത്തിപ്പരുക്കേല്‍പ്പിച്ചു; നില ഗുരുതരം

നെയ്യാറ്റിന്‍കര; സിപിഎം നേതാവും സംഘവും ചേര്‍ന്ന് ഇതരസംസ്ഥാന തൊഴിലാളിയെ കുത്തിപ്പരുക്കേല്‍പ്പിച്ചതായി പരാതി. നെയ്യാറ്റിന്‍കരയിലാണ് സംഭവമുണ്ടായത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി ബൈജുവാണ് ആക്രമണത്തിന് നേതൃത്വം കൊടുത്തത്. ഉച്ച ഭാഷിണി വെക്കുന്നതിലുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. 

ആക്രമണത്തില്‍ പരുക്കേറ്റ ജേക്കബിന്റെ നില ഗുരുതരമാണ്. കാരക്കോണം മെഡിക്കല്‍ കൊളേജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ജേക്കബിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആക്രമണത്തിന് പിന്നാലെ ബൈജുവും അച്ഛനും ഒളിവില്‍ പോയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com