പത്തനംതിട്ടയില്‍ തര്‍ക്കം രൂക്ഷം; ആദ്യപട്ടികയില്‍ കെ സുരേന്ദ്രന്‍ ഇല്ല; നേതൃത്വത്തോട് ചോദിക്കണമെന്ന് ശ്രീധരന്‍പിള്ള

പത്തനംതിട്ടയില്‍ തര്‍ക്കം രൂക്ഷം - ആദ്യപട്ടികയില്‍ കെ സുരേന്ദ്രന്‍ ഇല്ല - നേതൃത്വത്തോട് ചോദിക്കണമെന്ന് ശ്രീധരന്‍പിള്ള
പത്തനംതിട്ടയില്‍ തര്‍ക്കം രൂക്ഷം; ആദ്യപട്ടികയില്‍ കെ സുരേന്ദ്രന്‍ ഇല്ല; നേതൃത്വത്തോട് ചോദിക്കണമെന്ന് ശ്രീധരന്‍പിള്ള

കോഴിക്കോട്: ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും, കണ്ണൂരില്‍ സികെ പത്മനാഭനും ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രനും സ്ഥാനാര്‍ത്ഥികളാകും. പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ല. കെ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു റിപ്പോര്‍്ട്ടുകള്‍. എന്നാല്‍ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകാത്തതിനെ കുറിച്ച് ദേശീയ നേതൃത്വത്തോട് ചോദിക്കണമെന്ന് പിഎസ് ശ്രീധരന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സ്വാഗതാര്‍ഹമായ ലിസ്്റ്റാണ് ബിജെപി ദേശീയ നേതൃത്വം പുറത്തുവിട്ടതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള. സ്ഥാനാര്‍ത്ഥി പട്ടികയില്‍ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം ഉണ്ട്. കേരളത്തില്‍ ഇരുമുന്നണികളുടെയും ശക്തമായ വെല്ലുവിളികളെ അതിജീവിക്കാന്‍ എന്‍ഡിഎയ്ക്ക് കഴിയും. ബിജെപി സ്ഥാനാര്‍ത്ഥികളെ ഉള്‍ക്കൊളളാന്‍ കേരളത്തിലെ ജനങ്ങള്‍ തയ്യാറാകുമെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടുമുന്നണികള്‍ക്കുമെതിരെ ജയിച്ചു മുന്നേറാന്‍ എന്‍ഡിഎയ്ക്ക് കഴിയും. നാല് സ്ഥാനാര്‍ത്ഥികള്‍ ന്യൂനപക്ഷ സമുദായംഗങ്ങളാണ്. ശക്തമായി മത്സരിച്ച് രണ്ട് മുന്നണികളെ ചെറുത്ത് തോല്‍പ്പിച്ച് ഒട്ടേറെ മണ്ഡലങ്ങളില്‍ ബിജെപിക്ക് ജയിക്കാന്‍ കഴിയും. പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് തര്‍ക്കമില്ല. അതുമായി ബന്ധപ്പെട്ട് ചര്‍്ച്ചകള്‍ എല്ലാ തീര്‍ന്നതാണ്. ഭേദഗതി ഉണ്ടായിട്ടില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

കേരളത്തിലെ സ്ഥാനാര്‍ത്ഥികള്‍

കാസര്‍കോട് രവീശ തന്ത്രി
പൊന്നാനി വിടി രമ
വടകര വികെ സജീവന്‍
പാലക്കാട് സികൃഷ്ണകുമാര്‍
എറണാകുളം അല്‍ഫോന്‍സ് കണ്ണന്താനം
കൊല്ലം കെസി സാബു
ആറ്റിങ്ങല്‍ ശോഭാ സുരേന്ദ്രന്‍
കണ്ണൂര്‍ സികെ പത്മനാഭന്‍
മലപ്പുറം വി ഉണ്ണികൃഷ്ണന്‍
കോഴിക്കോട് പ്രകാശ് ബാബു
ചാലക്കുടി എഎന്‍ രാധാകൃഷ്ണന്‍
തിരുവനന്തപുരം കുമ്മനം.
ആലപ്പുഴ കെഎസ് രാധാകൃഷ്ണന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com