പത്തനംതിട്ടയില്‍ നല്‍കിയത് ഒറ്റപ്പേര് മാത്രം; തീരുമാനം എടുക്കേണ്ടത് കേന്ദ്രനേതൃത്വമെന്ന് എംടി രമേശ്

പത്തനംതിട്ട വിജയസാധ്യതയുടെ മണ്ഡലമാണ്. അതുകൊണ്ടാകാം കേന്ദ്രനേതൃത്വം കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത്
പത്തനംതിട്ടയില്‍ നല്‍കിയത് ഒറ്റപ്പേര് മാത്രം; തീരുമാനം എടുക്കേണ്ടത് കേന്ദ്രനേതൃത്വമെന്ന് എംടി രമേശ്

പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തത് സാങ്കേതികം മാത്രമാണെന്ന് ബിജെപി നേതാക്കള്‍. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നലെ കൈക്കൊണ്ടതാണെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. അതേസമയം പത്തനംതിട്ട സംബന്ധിച്ച ചോദ്യത്തില്‍ നിന്ന് ബിജെപി അധ്യക്ഷന്‍  ഒഴിഞ്ഞുമാറി.

പത്തനംതിട്ടയില്‍ സംസ്ഥാനം നിര്‍ദേശിച്ചത് ഒറ്റപ്പേര് മാത്രമെന്ന് എംടി രമേശ് പറഞ്ഞു. കേന്ദ്രം ആ പേര് പ്രഖ്യാപിക്കാത്തതെന്തെന്ന് അറിയില്ല. പത്തനംതിട്ട വിജയസാധ്യതയുടെ മണ്ഡലമാണ്. അതുകൊണ്ടാകാം കേന്ദ്രനേതൃത്വം കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത്. താന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മാറിനിന്നത് പാര്‍ട്ടി നിര്‍ദേശപ്രകാരമെന്നും എംടി രമേശ് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ അങ്ങേയറ്റം വിജയപ്രതീക്ഷയിലെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. തലസ്ഥാനത്ത് തീപാറും മല്‍സരം നടക്കും. ഇരുമുന്നണികളും ആശങ്കയില്‍ ആണ്. തിരുവനന്തപുരത്ത് തനിക്കെതിരെ വോട്ടുകച്ചവടം നടക്കുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. 

ആലപ്പുഴയില്‍ ഉറപ്പായും ജയിക്കുമെന്ന് കെ എസ് രാധാകൃഷ്ണന്‍. മണ്ഡലം ആവശ്യപ്പെട്ട് തന്നെയാണ് സ്ഥാനാര്‍ഥിയായത്. മോദി തരംഗം തിരഞ്ഞെടുപ്പില്‍ ഉണ്ടാകും. തീപാറുന്ന പോരാട്ടം കണ്ണൂരില്‍ നടക്കുമെന്ന് സികെ പത്മനാഭന്‍. എല്‍ഡിഎഫ് യുഡിഎഫ് മല്‍സരമെന്ന ധാരണ മാറും. എല്‍ഡിഎഫും യുഡിഎഫും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com