സംസ്ഥാനം വൈദ്യുതി നിയന്ത്രണത്തിലേക്ക്? ; വൈദ്യുതി ഉപയോഗം റെക്കോര്‍ഡിട്ട്

ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ സംസ്ഥാനത്ത് 83.0865 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്
സംസ്ഥാനം വൈദ്യുതി നിയന്ത്രണത്തിലേക്ക്? ; വൈദ്യുതി ഉപയോഗം റെക്കോര്‍ഡിട്ട്

ഇടുക്കി:  വേനല്‍ച്ചൂടില്‍ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം റെക്കോര്‍ഡിട്ടു. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ സംസ്ഥാനത്ത് 83.0865 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. 2018 ഏപ്രില്‍ 20 ലെ 80.9358 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗം എന്ന റെക്കോര്‍ഡാണ് മറികടന്നത്.

ഇന്നലെ സംസ്ഥാനത്ത് 27.40 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ചു. 55.68 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തു നിന്നു വാങ്ങി. 2022 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളം  കെഎസ്ഇബി അണക്കെട്ടുകളിലുണ്ട്.

ഈ മാസത്തെ പ്രതിദിനം ശരാശരി വൈദ്യുതി ഉപയോഗം 78.22 ദശലക്ഷം യൂണിറ്റ് ആണ്. വരും ദിവസങ്ങളില്‍ ഉപയോഗം  ഉയരുമെന്ന കണക്കുകൂട്ടലിലാണ് കെഎസ്ഇബി. ഇടയ്ക്ക് വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ കെഎസ്ഇബി വിയര്‍ക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com