ഓഫീസില്‍ കയറാനാവാതെ പ്ലാസ്റ്ററിട്ട കാലുമായി ഉദ്യോഗാര്‍ത്ഥി ഓട്ടോയില്‍; ഇന്റര്‍വ്യൂ നടത്താന്‍ പിഎസ് സി ഉദ്യോഗസ്ഥര്‍ ഇറങ്ങിവന്നു

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂവിനാണ് മണികണ്ഠന്‍ എത്തിയത്
ഓഫീസില്‍ കയറാനാവാതെ പ്ലാസ്റ്ററിട്ട കാലുമായി ഉദ്യോഗാര്‍ത്ഥി ഓട്ടോയില്‍; ഇന്റര്‍വ്യൂ നടത്താന്‍ പിഎസ് സി ഉദ്യോഗസ്ഥര്‍ ഇറങ്ങിവന്നു

കാസര്‍കോട്‌; കാലില്‍ പ്ലാസ്റ്ററിട്ട് എത്തിയ ഉദ്യോഗാര്‍ത്ഥിയെ ഇന്റര്‍വ്യൂ ചെയ്യാന്‍ പിഎസ് സി ഉദ്യോഗസ്ഥര്‍ ഓഫീസില്‍ നിന്ന് ഇറങ്ങി വന്നു. കാസര്‍കോഡാണ് വ്യത്യസ്തമായ ഇന്റര്‍വ്യൂവിന് സാക്ഷിയായത്. നടക്കാനാവാതെ ഓട്ടോയിലാണ് ഉദ്യോഗാര്‍ത്ഥിയായ ചെറുവത്തൂര്‍സ്വദേശി മണികണ്ഠന്‍ എത്തിയത്. ഇത് അറിഞ്ഞ പിഎസ് സിയുടെ ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങള്‍ മണികണ്ഠന്‍ വന്ന ഓട്ടോയുടെ അടുത്തേക്ക് ഇറങ്ങിവരികയായിരുന്നു. 

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂവിനാണ് മണികണ്ഠന്‍ എത്തിയത്. പുലിക്കുന്നിലെ ടൈഗര്‍ ഹില്‍സ് ബില്‍ഡിങ്ങിന്റെ മൂന്നാം നിലയിലുള്ള പിഎസ്‌സി ഓഫീസിന് മുകളിലായിരുന്നു ഇന്റര്‍വ്യൂ നടക്കേണ്ടിയിരുന്നത്. ലിഫ്റ്റ് ഇല്ലാത്തതിനാല്‍ അവിടെ കയറാന്‍ കാലില്‍ പൂര്‍ണമായും പ്ലാസ്റ്ററിട്ട നിലയിലായതിനാല്‍ സാധിക്കില്ലായിരുന്നു. മണികണ്ഠന്റെ നിസഹായാവസ്ഥ കൂടെ വന്നവര്‍ പിഎസ്‌സി അധികൃതരെ അറിയിക്കുകയായിക്കുകയായിരുന്നു. ഇതോടെ ഫയലുകളുമായി ഇന്റര്‍വ്യൂബോര്‍ഡ് ഒന്നടങ്കം മണികണ്ഠന്റെ അടുത്തെത്തി.

ജില്ലാ പിഎസ്‌സി ഓഫീസര്‍ വിവി പ്രമോദ് ഇക്കാര്യം പിഎസ്‌സി ബോര്‍ഡ് ചെയര്‍മാന്‍ പി ശിവദാസനെ അറിയിച്ചതോടെ അദ്ദേഹം താഴേക്ക് വരാന്‍ തയ്യാറാവുകയായിരുന്നു. പിഎസ്‌സി ബോര്‍ഡ് അംഗം ഡോ. ജിനു സക്കറിയ ഉമ്മന്‍, ഡിഎംഒ എപി ദിനേശ് കുമാര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ പൊതുജനാരോഗ്യ വിഭാഗം ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാല് പേരായിരുന്നു ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്നത്. ഓട്ടോ െ്രെഡവറെ മാറ്റി നിര്‍ത്തി രഹസ്യമായി തന്നെയായിരുന്നു ഇന്റര്‍വ്യൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com