കാസര്‍കോട് തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന് മാവോയിസ്റ്റ് ഭീഷണി; ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തി

കര്‍ണാടകയോട് ചേര്‍ന്നു കിടക്കുന്ന കാസര്‍കോട്ടെ കിഴക്കന്‍ മലയോര പ്രദേശത്തെ തെരഞ്ഞെടുപ്പ് തടസപ്പെടുത്തുമെന്നാണ് ഭീഷണി
കാസര്‍കോട് തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന് മാവോയിസ്റ്റ് ഭീഷണി; ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തി

കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് തടസപ്പെടുത്തുമെന്ന് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കര്‍ണാടകയോട് ചേര്‍ന്നു കിടക്കുന്ന കാസര്‍കോട്ടെ കിഴക്കന്‍ മലയോര പ്രദേശത്തെ തെരഞ്ഞെടുപ്പ് തടസപ്പെടുത്തുമെന്നാണ് ഭീഷണി. 

ചിറ്റാരിക്കല്‍, വെള്ളരിക്കുണ്ട്, രാജപുരം എന്നിങ്ങനെ കണ്ണൂര്‍, കാസര്‍കോട് അതിര്‍ത്തിയിലെ പൊലീസ് സ്റ്റേഷനുകളുടെ വനമേഖലകളിലും അതിര്‍ത്തി ഗ്രാമങ്ങളിലും തെരഞ്ഞെടുപ്പ് തടസപ്പെടുത്തുമെന്ന ഭീഷണിയുണ്ട്. 

ഇത് സംബന്ധിച്ച രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേന്ദ്ര നിര്‍ദേശപ്രകാരം സിഐഎസ്എഫിന്റെ സംഘം മലയോരത്ത് പരിശോധന നടത്തി. ജില്ലാ ഭരണകൂടത്തോട് ഈ പ്രദേശങ്ങളില്‍ പ്രത്യേക സുരക്ഷ ഒരുക്കുവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

മാത്രമല്ല, ഇലക്ഷന്‍ കമ്മിഷന്റേയും, ആഭ്യന്തര വകുപ്പിന്റേയും നിര്‍ദേശത്തെ തുടര്‍ന്ന് അതിര്‍ത്തിയിലെ വനമേഖലകളില്‍ സംയുക്ത സംഘം തിരച്ചിലും നടത്തി. കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ.സുജിത് ബാബു, ജില്ലാ പൊലീസ് ചീഫ് ജെയ്‌സണ്‍ ജോസഫ്, കാസര്‍കോട് ഫോറസ്റ്റ് ഓഫീസര്‍ രാജന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com