ജേക്കബ് തോമസ് സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ചു

ഡിജിപി ജേക്കബ് തോമസ് സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ചു. ചീഫ് സെക്രട്ടറിക്കും കേന്ദ്ര സര്‍ക്കാരിനും സ്വയം വിരമിക്കല്‍ അപേക്ഷ നല്‍കി
ജേക്കബ് തോമസ് സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ചു

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസ് സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ചു. ചീഫ് സെക്രട്ടറിക്കും കേന്ദ്ര സര്‍ക്കാരിനും സ്വയം വിരമിക്കല്‍ അപേക്ഷ നല്‍കി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് സ്വയം വിരമിച്ചതെന്നാണ് സൂചന. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നിന്ന് ജേക്കബ് തോമസ് മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. ട്വന്റി20 മുന്നണിയുടെ സ്ഥാനാര്‍ഥിയായി ചാലക്കുടിയില്‍ നിന്ന് മത്സരിച്ചേക്കും

കേരള കേഡറിലെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് 2017 ഡിസംബര്‍ മാസം മുതല്‍ സസ്‌പെന്‍ഷനിലാണ്. 1985 ബാച്ചുകാരനായ ജേക്കബ് തോമസിന് ഒന്നര വര്‍ഷത്തെ സര്‍വീസ് ഇനിയും ബാക്കിയുണ്ട്. ഓഖി ദുരിതാശ്വാസത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരെ സംസാരിച്ചതിനെ തുടര്‍ന്നാണ് ജേക്കബ് തോമസിനെ ആദ്യം സസ്‌പെന്‍ഡ് ചെയ്തത്.

സിറ്റിങ് എംപിയായ ഇന്നസെന്റ് തന്നെയാണ് ഇത്തവണയും ചാലക്കുടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാനാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് ബിജെപി സ്ഥാനാര്‍ഥി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com