ബിജെപിയുടെ വിലക്കെടുക്കലിന് വഴങ്ങുന്നവരെല്ലാം പോയിക്കഴിഞ്ഞു, ഇനിയാരും പോകില്ല: പ്രകാശ് കാരാട്ട്

മറ്റു പാര്‍ട്ടികളിലെ നേതാക്കളെ വിലയ്‌ക്കെടുക്കാന്‍ ബിജെപി മിടുക്കരാണെന്നും എന്നാല്‍ അതിനു വഴങ്ങുന്നവരെല്ലാം ഇപ്പോള്‍ത്തന്നെ പോയിക്കഴിഞ്ഞെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്
ബിജെപിയുടെ വിലക്കെടുക്കലിന് വഴങ്ങുന്നവരെല്ലാം പോയിക്കഴിഞ്ഞു, ഇനിയാരും പോകില്ല: പ്രകാശ് കാരാട്ട്


കണ്ണൂര്‍: മറ്റു പാര്‍ട്ടികളിലെ നേതാക്കളെ വിലയ്‌ക്കെടുക്കാന്‍ ബിജെപി മിടുക്കരാണെന്നും എന്നാല്‍ അതിനു വഴങ്ങുന്നവരെല്ലാം ഇപ്പോള്‍ത്തന്നെ പോയിക്കഴിഞ്ഞെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഇനി ബാക്കിയുള്ളവര്‍ നില്‍ക്കുന്നിടത്തുതന്നെ നില്‍ക്കും. അവരാരും ബിജെപിയിലേക്ക് പോകുമെന്നു കരുതുന്നില്ലെന്നും കണ്ണൂര്‍ പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

ബംഗാളില്‍ തെരഞ്ഞെടുപ്പില്‍ ആരു ജയിക്കുമെന്നതല്ല ഇപ്പോള്‍ മുന്നിലുള്ള പ്രശ്‌നം. അവിടെ സ്വതന്ത്രമായി തെരഞ്ഞെടുപ്പു പ്രക്രിയ നടക്കുമോ എന്നതാണ്. അതിന് അവസരം ലഭിച്ചാല്‍ കാര്യങ്ങള്‍ സിപിഎമ്മിന് അനുകൂലമായി വരും. കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന അവകാശവാദം തങ്ങള്‍ക്കില്ല.  തെരഞ്ഞെടുപ്പിനുശേഷം മതനിരപേക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചു സര്‍ക്കാരുണ്ടാക്കും. ആര് നയിക്കണമെന്നത് അപ്പോള്‍ തീരുമാനിക്കും. 
മതനിരപേക്ഷ സര്‍ക്കാരുണ്ടാകുന്നതിനു സിപിഎമ്മിന്റെ കൂടുതല്‍ എംപിമാര്‍ ജയിക്കേണ്ടത് ആവശ്യമാണെന്നും കാരാട്ട് പറഞ്ഞു.

ബിഎസ് യെദ്യൂരപ്പ ബിജെപി നേതാക്കള്‍ക്ക് കോഴ കൊടുത്തതുമായി ബന്ധപ്പെട്ട് ഡയറിക്കുറിപ്പുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് സമഗ്രമായി അന്വേഷിക്കണം. കേന്ദ്രസര്‍ക്കാരിന് വിധേയരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ല. കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് ആവശ്യമെന്നു കാരാട്ട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com