മയക്കുമരുന്ന് തടയാൻ പൊലീസിന് 'ആബൺ കിറ്റ്'; പരിശോധനാ മാർ​ഗങ്ങളിലും മാറ്റം വേണമെന്ന് ഹൈക്കോടതി

മയക്കുമരുന്ന് തടയാൻ പൊലീസിന് 'ആബൺ കിറ്റ്'; പരിശോധനാ മാർ​ഗങ്ങളിലും മാറ്റം വേണമെന്ന് ഹൈക്കോടതി

ഉമിനീർ, മൂത്രം, വിയർപ്പ്, മുടി, വിരലടയാളം എന്നിവയുടെ പരിശോധനയിലൂടെ മയക്കുമരുന്നുപയോഗം കണ്ടെത്താം. ഇതിന് ഉപയോഗിക്കാൻ എളുപ്പമുള്ള, ചെലവുകുറഞ്ഞ മാർഗം സ്വീകരിക്കാമെന്നും കോടതി

കൊച്ചി: സംസ്ഥാനത്ത് മയക്കുമരുന്നിന്റെ ഉപയോ​ഗം വർധിച്ചു വരുന്നുവെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. ഇത് തടയുന്നതിനും യുവതലമുറയെ ഇത്തരം ലഹരികളിൽ നിന്ന് രക്ഷിക്കുന്നതിനുമായി സത്വര ഇടപെടലുകൾ സർക്കാരിന്റെ ഭാ​ഗത്ത് നിന്ന്  ഉണ്ടാവണമെന്നും കോടതി പറഞ്ഞു.

മയക്കുമരുന്നിന്റെ ഉപയോ​ഗം കണ്ടെത്താനുള്ള ആബൺ കിറ്റ് പൊലീസിനും എക്സൈസിനും ലഭ്യമാക്കുന്ന കാര്യം പരി​ഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മയക്കുരുന്ന് ഉപയോ​ഗം ചെറുപ്പക്കാരിൽ അക്രമവാസന വളർത്തുന്നു എന്ന് ചൂണ്ടിക്കാട്ടി റിട്ടയേഡ് പൊലീസ് ഉദ്യോ​ഗസ്ഥനായ എൻ രാമചന്ദ്രൻ അയച്ച കത്ത് ഹർജിയായി പരി​ഗണിച്ചാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഉമിനീർ, മൂത്രം, വിയർപ്പ്, മുടി, വിരലടയാളം എന്നിവയുടെ പരിശോധനയിലൂടെ മയക്കുമരുന്നുപയോഗം കണ്ടെത്താം. ഇതിന് ഉപയോഗിക്കാൻ എളുപ്പമുള്ള, ചെലവുകുറഞ്ഞ മാർഗം സ്വീകരിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ കൂട്ടായ പ്രവർത്തനം ഇതിൽ വേണമെന്നും ജസ്റ്റിസ് പിആർ രാമചന്ദ്ര മേനോൻ നിർദ്ദേശിച്ചിട്ടുണ്ട്. 

 ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, സംസ്ഥാന പോലീസ് മേധാവി, എക്സൈസ് കമ്മിഷണർ, ഹെൽത്ത് സർവീസസ് ഡയറക്ടർ, ഡ്രഗ്സ് കൺട്രോളർ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുകീഴിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ എന്നിവരെ എതിർകക്ഷിയായി ചേർക്കും. ഈ മാസം 25 ന് പൊതുതാത്പര്യ ഹർജിയെന്ന നിലയിൽ കേസ് വീണ്ടും കോടതി പരി​ഗണിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com