രാഷ്ട്രീയ പോസ്റ്റിടല്ലേ... സര്‍ക്കാര്‍ ജീവനക്കാര്‍ കുടുങ്ങും; പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുന്നതിനും വിലക്ക്

രാഷ്ട്രീയ ചായ്വുള്ള കുറിപ്പുകള്‍ സ്വന്തമായി എഴുതിയിടാനോ മറ്റുള്ളവരുടേത് പങ്കുവയ്ക്കുവാനോ പാടില്ല. ആരെങ്കിലും പരാതിപ്പെട്ടാലോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ കണ്ടെത്തിയാലോ സസ്‌പെന്‍ഡ് ചെയ്യുമെന്നും
രാഷ്ട്രീയ പോസ്റ്റിടല്ലേ... സര്‍ക്കാര്‍ ജീവനക്കാര്‍ കുടുങ്ങും; പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുന്നതിനും വിലക്ക്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രചാരണ പരിപാടികളില്‍ പങ്കെടുക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മുന്നറിയിപ്പ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഇത് ബാധകമാണ്.

രാഷ്ട്രീയ ചായ്വുള്ള കുറിപ്പുകള്‍ സ്വന്തമായി എഴുതിയിടാനോ മറ്റുള്ളവരുടേത് പങ്കുവയ്ക്കുവാനോ പാടില്ല. ആരെങ്കിലും പരാതിപ്പെട്ടാലോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ കണ്ടെത്തിയാലോ സസ്‌പെന്‍ഡ് ചെയ്യുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. 

ഉദ്യോഗസ്ഥരും ജീവനക്കാരും പ്രചാരണത്തിന് ഇറങ്ങരുത്. പോളിങ്- കൗണ്ടിങ് ഏജന്റുമാരാവാന്‍ പോകുന്നതിനും ഇത്തവണ വിലക്കുണ്ട്. പാര്‍ട്ടിയോഗങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com