സഹയാത്രക്കാരുടെ ശ്രമങ്ങള്‍ വിഫലമായി; ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യമുണ്ടായ യാത്രക്കാരി മരിച്ചു

സഹായം തേടി ട്രെയിനിന്റെ കോച്ചുകളിലെല്ലാം നോക്കിയെങ്കിലും റെയില്‍വേ ഉദ്യോഗസ്ഥരില്‍ നിന്നും സഹായം ലഭിച്ചില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്
സഹയാത്രക്കാരുടെ ശ്രമങ്ങള്‍ വിഫലമായി; ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യമുണ്ടായ യാത്രക്കാരി മരിച്ചു

കടലുണ്ടി: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്ര ചെയ്യവെ ദേഹാസ്വസ്ഥ്യവും നെഞ്ചുവേദനയും കാരണം അവശനിലയിലായ ട്രെയിന്‍ യാത്രക്കാരി മരിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന ബന്ധു സഹായം തേടി ട്രെയിനിന്റെ കോച്ചുകളിലെല്ലാം നോക്കിയെങ്കിലും റെയില്‍വേ ഉദ്യോഗസ്ഥരില്‍ നിന്നും സഹായം ലഭിച്ചില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. 

തീരൂരില്‍ നിന്നും ട്രെയിന്‍ വിട്ടയുടന്‍ ഇവര്‍ക്ക് ദേഹാസ്വസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ സീറ്റുകളില്‍ നിന്നും മാറി ഇവര്‍ക്ക് കിടക്കുവാന്‍ സൗകര്യം ഒരുക്കി. സഹയാത്രക്കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി പ്രഥമശുശ്രൂഷവും കൃത്രിമ ശ്വാസോച്ഛാസവും നല്‍കിക്കൊണ്ടിരുന്നു. 

യാത്രക്കാര്‍ ചെറുവണ്ണൂര്‍ തോയാസ് ആശുപത്രിയിലേക്ക് വിളിച്ച് അടിയന്തരമായി ആംബുലന്‍സ് ഫറോക് സ്‌റ്റേഷനിലെത്തിക്കുവാന്‍ ആവശ്യപ്പെട്ടു. ആശുപത്രിയില്‍ മിനിറ്റുകള്‍ക്കകം എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കുവാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com