സികെജി കൊളേജിലെത്തിയ കെ മുരളീധരനെ എസ്എഫ്‌ഐക്കാര്‍ തടഞ്ഞു; രാഷ്ട്രീയ ആക്രമണമെന്ന് സ്ഥാനാര്‍ത്ഥി

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പര്യടനം പൂര്‍ത്തിയാക്കാതെ കെ മുരളീധരന്‍ മടങ്ങി
സികെജി കൊളേജിലെത്തിയ കെ മുരളീധരനെ എസ്എഫ്‌ഐക്കാര്‍ തടഞ്ഞു; രാഷ്ട്രീയ ആക്രമണമെന്ന് സ്ഥാനാര്‍ത്ഥി

പേരാമ്പ്ര: ലോക്‌സഭാ തെരഞ്ഞടുപ്പ് പ്രചാരണാര്‍ത്ഥം പേരാമ്പ്ര സികെജി കൊളേജിലെത്തിയ തന്നെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. ഇത് രാഷ്ട്രീയ ആക്രമണത്തിന് ഉദാഹരണമാണെന്നും മുരളീധരന്‍ പറഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പര്യടനം പൂര്‍ത്തിയാക്കാതെ കെ മുരളീധരന്‍ മടങ്ങി.

വെള്ളിയാഴ്ച ഉച്ചയോടെയാണ് മുരളീധരന്‍ കൊളേജിലെത്തിയത്. എസ്എഫ്‌ഐക്ക് ഏറെ മുന്‍തൂക്കമുള്ള കൊളേജാണ് സികെജി കൊളേജ്. ഇടുതുമുന്നണി സ്ഥാനാര്‍ത്ഥി പി ജയരാജന്‍ നേരത്തെ കൊളേജില്‍ പര്യടനം നടത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com