അമേഠിയില്‍ നിന്നും ജനം രാഹുലിനെ ഓടിച്ചു; സ്ഥാനാര്‍ത്ഥിയാകാന്‍ ക്ഷണിച്ചെന്നത് കെട്ടിച്ചമത്; പരിഹാസവുമായി സ്മൃതി ഇറാനി

പല സ്ഥലങ്ങളില്‍ നിന്നും മത്സരിക്കാന്‍ രാഹുലിനെ സ്വാഗതം ചെയ്‌തെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നും അമേഠിയില്‍ നിന്നും ജനങ്ങള്‍ രാഹുലിനെ ഓടിച്ചതാണെന്നും സ്മൃതി ഇറാനി
അമേഠിയില്‍ നിന്നും ജനം രാഹുലിനെ ഓടിച്ചു; സ്ഥാനാര്‍ത്ഥിയാകാന്‍ ക്ഷണിച്ചെന്നത് കെട്ടിച്ചമത്; പരിഹാസവുമായി സ്മൃതി ഇറാനി

ലഖ്‌നൗ: വയനാട്ടില്‍ നിന്നും സ്ഥാനാര്‍ത്ഥിയാകാനുള്ള കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രിയും അമേഠി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനി. പല സ്ഥലങ്ങളില്‍ നിന്നും മത്സരിക്കാന്‍ രാഹുലിനെ സ്വാഗതം ചെയ്‌തെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നും അമേഠിയില്‍ നിന്നും ജനങ്ങള്‍ രാഹുലിനെ ഓടിച്ചതാണെന്നും സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചു. 

അമേഠിക്ക് പുറമേ ദക്ഷിണേന്ത്യയിലും രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് അത് വയനാട് മണ്ഡലത്തില്‍ മതിയെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനമെടുത്തത്. ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും സുരക്ഷിതമായ മണ്ഡലം എന്നതുതന്നെയായിരുന്നു അതിനുകാരണം. 

രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ ദക്ഷിണേന്ത്യയിലാകെ കോണ്‍ഗ്രസ് തരംഗം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. ഇതോടൊപ്പം കോണ്‍ഗ്രസ് 16 സീറ്റുകള്‍ പ്രതീക്ഷിക്കുന്ന കേരളത്തിലും സമ്പൂര്‍ണവിജയം നേടാമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. 


ഒരു പ്രധാനമന്ത്രിയെ സംഭാവന ചെയ്യാന്‍ കഴിയുകയെന്നത് കേരളത്തിന് അപൂര്‍വമായി വരുന്ന ഭാഗ്യമാണ്. എല്ലാവിധ ജാതിമത വിഭാഗങ്ങളും ആദിവാസികളുമുള്ള പ്രദേശമാണ് വയനാട്.  ഇങ്ങനെയൊരു തീരുമാനം കോണ്‍ഗ്രസ് എടുക്കുകയാണെങ്കില്‍ മുസ്ലീംലീഗ് ആ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. 

അമേഠിയില്‍ രാഹുല്‍ഗാന്ധിക്ക് എതിരായി ആരുവന്നാലും അത് അദ്ദേഹത്തെ ബാധിക്കില്ല. രാഹുല്‍ഗാന്ധി വയനാട്ടിലേക്ക് എത്തുന്നത് കേരളത്തിന് എല്ലാത്തരത്തിലും ഗുണം ചെയ്യും. കേരളത്തിന് ആവേശം കൂടുമെന്നും ശശി തരൂര്‍ പറഞ്ഞു. കേരളത്തില്‍ 20 സീറ്റിലും യു.ഡി.എഫ്.വിജയിക്കാനുള്ള സാധ്യതയുണ്ടാകും. രാഹുല്‍വയനാട്ടില്‍ മത്സരിക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നൂവെന്ന് ജോസ്.കെ.മണി. 

രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നു എന്ന വാര്‍ത്ത സന്തോഷകരമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഹൈക്കമാന്‍നെ അറിയിച്ചു. അതേസമയം രാഹുലിന്റെ വയനാട്ടില്‍ മത്സരിക്കാനുള്ള തീരുമാനത്തിനെതിരെ സിപിഎം - ബിജെപി നേതാക്കള്‍ രംഗത്തെത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com