ആര്‍എംപിയില്‍ നിന്ന് സിപിഎമ്മിലേക്ക് പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്കില്ല; മുരളീധരന്റെ വിജയമുറപ്പെന്ന് കെ കെ രമ 

ആര്‍എംപി യില്‍ നിന്ന് സിപിഎമ്മിലേക്ക് പ്രവര്‍ത്തകര്‍ കൊഴിഞ്ഞു പോകുന്നുവെന്നത് തെറ്റായ അവകാശവാദമാണെന്ന് ആര്‍എംപി നേതാവ് കെ കെ രമ
ആര്‍എംപിയില്‍ നിന്ന് സിപിഎമ്മിലേക്ക് പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്കില്ല; മുരളീധരന്റെ വിജയമുറപ്പെന്ന് കെ കെ രമ 

വടകര: ആര്‍എംപി യില്‍ നിന്ന് സിപിഎമ്മിലേക്ക് പ്രവര്‍ത്തകര്‍ കൊഴിഞ്ഞു പോകുന്നുവെന്നത് തെറ്റായ അവകാശവാദമാണെന്ന് ആര്‍എംപി നേതാവ് കെ കെ രമ. സിപിഎം  പറയുന്നത് ശരിയായിരുന്നെങ്കില്‍ ആര്‍എംപിയില്‍ ഇപ്പോള്‍ ആരും ഉണ്ടാവില്ലായിരുന്നല്ലോയെന്നും കെ കെ രമ ചോദിച്ചു. 

ആര്‍എംപിയുടേത് വലതുപക്ഷ വ്യതിയാനമല്ല. വടകരയില്‍ യുഡിഎഫുമായി തെരഞ്ഞെടുപ്പ് സഖ്യം മാത്രമാണുള്ളത്. ബംഗാളില്‍ സിപിഎം കോണ്‍ഗ്രസുമായി സഖ്യത്തിന് ശ്രമിക്കുന്നത് പോലെയാണ് ആര്‍എംപി  കോണ്‍ഗ്രസിനു പിന്തുണ കൊടുക്കുന്നതെന്നും കെ കെ രമ പറഞ്ഞു. 

വടകരയില്‍ മുരളീധരന്‍ വന്നതോടെ വിജയമുറപ്പിച്ചെന്നും ഇനി ഭൂരിപക്ഷം എത്ര വര്‍ധിക്കും എന്ന് മാത്രമേ അറിയേണ്ടതുള്ളുവെന്നും കെ കെ രമ
പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com