ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന് കെ സുരേന്ദ്രന്‍; സ്വന്തം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്നത് അനുചിതം

ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന് കെ സുരേന്ദ്രന്‍ - സ്വന്തം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്നത് അനുചിതം
ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന് കെ സുരേന്ദ്രന്‍; സ്വന്തം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്നത് അനുചിതം

കൊച്ചി: രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് മാറി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ വയനാട് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. സ്വന്തം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്കെതിരെ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് അനുചിതമല്ലെയെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.

സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിനായി വയനാട്ടില്‍ വരണമെന്നും സുരേന്ദ്രന്‍ പറയുന്നു. അമേഠിയില്‍ രാഹുല്‍ ഗാന്ധി  ദയനീയമായി പരാജയപ്പെടുമെന്ന് മാസങ്ങള്‍ക്കുമുന്‍പെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചപ്പോള്‍ കൊങ്ങികളും കമ്മികളും തന്നെ പരിഹസിക്കുകയായിരുന്നെന്നും സുരേന്ദ്രന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു. 

വയനാട് സീറ്റില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കണമെന്നാവശ്യം കെപിസിസി രാഹുലിനെ അറിയിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡും ഈ നിര്‍ദേശത്തിനോട് അനുകൂലമായാണ് പ്രതികരിച്ചത്. ഘടകകക്ഷികളും ഈ ആവശ്യം സ്വാഗതം ചെയ്തു.

വയനാട്ടില്‍ മത്സരിക്കണമെന്ന് രാഹുലിനോട് കെ പി സി സി ആവശ്യപ്പെട്ടെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയാണ് അറിയിച്ചത്. ഇക്കാര്യം രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചു. നിലവില്‍ വയനാട്ടില്‍ മത്സരിക്കാനിരിക്കുന്ന ടി സിദ്ദിഖിനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയിട്ടുണ്ടെന്നും രാഹുലിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അനുകൂലതീരുമാനം പ്രതീക്ഷിക്കുന്നതായും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് കേരളഘടകത്തിന്റെ തീരുമാനം എഐസിസിയെ അറിയിച്ചത്. രാഹുലിന്റെ തീരുമാനം ഇന്നു തന്നെയുണ്ടാകുമെന്നാണ് കരുതുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com