ഐ​ ​ഗ്രൂപ്പിന്റെ രഹസ്യ യോ​ഗം; കെപിസിസി ഇടപെടുന്നു, അച്ചടക്ക ലംഘനം തെളിഞ്ഞാൽ നടപടിയെന്ന് മുല്ലപ്പള്ളി

രഹസ്യ യോ​ഗത്തിന് നേതൃത്വം നൽകിയ കെപിസിസി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ മുല്ലപ്പള്ളിക്ക് രാമചന്ദ്രന് കത്തയച്ചു. വയനാട് സീറ്റ് കൈവിട്ടതിലുള്ള അതൃപ്തിയറിക്കാനും കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് സ്ഥാനത്തിന
ഐ​ ​ഗ്രൂപ്പിന്റെ രഹസ്യ യോ​ഗം; കെപിസിസി ഇടപെടുന്നു, അച്ചടക്ക ലംഘനം തെളിഞ്ഞാൽ നടപടിയെന്ന് മുല്ലപ്പള്ളി

കോഴിക്കോട്: സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട വിയോജിപ്പുകൾ പ്രകടിപ്പിക്കുന്നതിന് ഐ ​ഗ്രൂപ്പ് രഹസ്യ യോ​ഗം ചേർന്ന സംഭവത്തിൽ കെപിസിസി ഇടപെടുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അന്വേഷിക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനുമായി ഇന്ന് കോഴിക്കോട് എത്തുന്നത്. വയനാട് സീറ്റ് ഉമ്മൻചാണ്ടിയുടെ നിർബന്ധത്തിന് വഴങ്ങി ടി സിദ്ദിഖിന് നൽകിയതിൽ പ്രതിഷേധിച്ചായിരുന്നു ഐ ​ഗ്രൂപ്പിന്റെ യോ​ഗം. 

അച്ചടക്കലംഘനം നടത്തിയതായി തെളിഞ്ഞാൽ കടുത്ത നടപടിയുണ്ടാകുമെന്നാണ് കെപിസിസി പ്രസിഡന്റ് പറയുന്നത്. രഹസ്യ യോ​ഗത്തിന് നേതൃത്വം നൽകിയ കെപിസിസി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ മുല്ലപ്പള്ളിക്ക് രാമചന്ദ്രന് കത്തയച്ചു. വയനാട് സീറ്റ് കൈവിട്ടതിലുള്ള അതൃപ്തിയറിക്കാനും കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് സ്ഥാനത്തിന് അവകാശം ഉന്നയിക്കാനുമാണ്ഐ ഗ്രൂപ്പ് നേതാക്കള്‍ കഴിഞ്ഞ ദിവസം രഹസ്യ യോഗം ചേർന്നതെന്നാണ് വിശദീകരണം. വിഎം സുധീരനും നേരത്തേ ​ഗ്രൂപ്പ് യോ​ഗത്തിനെതിരെ രം​ഗത്തെത്തിയിരുന്നു. 

അതേസമയം പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തലയുടെ അറിവോടെയാണ് യോ​ഗമെന്നും റിപ്പോർട്ടുകളുണ്ട്. പ്രശ്നങ്ങൾ നടപടികളിലേക്ക് കടക്കാതെ പരി​ഹരിച്ച് തീർക്കാൻ അദ്ദേഹം ഇടപെട്ടേക്കുമെന്നും സൂചനകൾ പുറത്ത് വരുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com