ചൂട് വീണ്ടും കൂടുന്നു: പാലക്കാട് ഇന്ന് രേഖപ്പെടുത്തിയത് 39 ഡിഗ്രി സെല്‍ഷ്യസ്

ചൂട് വീണ്ടും കൂടുന്നു: പാലക്കാട് ഇന്ന് രേഖപ്പെടുത്തിയത് 39 ഡിഗ്രി സെല്‍ഷ്യസ്

 അ​തേ​സ​മ​യം ബു​ധ​നാ​ഴ്ച​യോ​ടെ സം​സ്ഥാ​ന​ത്ത് വേ​ന​ൽ മ​ഴ ശ​ക്തി​പ്പെ​ടു​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു. പാലക്കാട് ജില്ലയിലാണ് ഇന്ന് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയത്. 39 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഇന്ന് രേഖപ്പെടുത്തിയത്. വേനല്‍ച്ചൂട് രൂക്ഷമായതിന് പിന്നാലെ ഇത് രണ്ടാം തവണയാണ് പാലക്കാട് ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തുന്നത്. 

ശരാശരി താപനിലയേക്കാള്‍ ഒരു ഡിഗ്രിയിലേറെ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് പാലക്കാട് ഉണ്ടായത്. പാ​ല​ക്കാ​ട് ഉ​ൾ​പ്പെ​ടെ പ​ത്തു ജി​ല്ല​ക​ളി​ൽ ചൊ​വ്വാ​ഴ്ച വ​രെ താ​പ​നി​ല​യി​ൽ ര​ണ്ടു മു​ത​ൽ മൂ​ന്ന് ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ വ​ർ​ധ​ന​വു​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം ക​ഴി​ഞ്ഞ ദി​വ​സം മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. 

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഞായറാഴ്ച കൂ​ടി​യ താ​പ​നി​ല​യി​ൽ ര​ണ്ടു മു​ത​ൽ മൂ​ന്ന് ഡി​ഗ്രി വ​രെ വ​ർ​ധ​ന​വു​ണ്ടാ​കും. തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ മൂ​ന്ന് മു​ത​ൽ നാ​ല് ഡി​ഗ്രി വ​രെ വ​ർ​ധ​ന​വു​ണ്ടാ​കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. 

 അ​തേ​സ​മ​യം ബു​ധ​നാ​ഴ്ച​യോ​ടെ സം​സ്ഥാ​ന​ത്ത് വേ​ന​ൽ മ​ഴ ശ​ക്തി​പ്പെ​ടു​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രത്തി​ന്‍റെ ക​ഴി​ഞ്ഞ ദി​വ​സം വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം സം​സ്ഥാ​ന​ത്ത് വേ​ന​ൽ മ​ഴ​യി​ൽ 38 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വേ​ന​ലി​ൽ ഇ​തു​വ​രെ പെ​യ്യേ​ണ്ട 15.8 മി​ല്ലീ​മീ​റ്റ​ർ മ​ഴ​യു​ടെ സ്ഥാ​ന​ത്ത് പെ​യ്ത​ത് 9.8 മി​ല്ലീ​മീ​റ്റ​ർ മാ​ത്ര​മാ​ണ്.

കാ​സ​ർകോട്, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലാ​ണ് ഇ​തു​വ​രെ ഏ​റ്റ​വും കു​റ​വ് വേ​ന​ൽ മ​ഴ പെ​യ്ത​ത്. കാ​സ​ർ​ഗോ​ഡ് നൂ​റു ശ​ത​മാ​ന​വും തി​രു​വ​ന​ന്ത​പു​ര​ത്ത് 99 ശ​ത​മാ​ന​വു​മാ​ണ് മ​ഴ​ക്കു​റ​വ്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലാ​ണ് ഇ​തു​വ​രെ ഏ​റ്റ​വും കൂ​ടു​ത​ൽ വേ​ന​ൽ മ​ഴ പെ​യ്ത​ത്. 47 ശ​ത​മാ​നം അ​ധി​ക മ​ഴ​യാ​ണ് ഇ​തി​നോ​ട​കം ജി​ല്ല​യി​ൽ പെ​യ്തി​റ​ങ്ങി​യ​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com