മികച്ച മുഖ്യമന്ത്രിമാരുടെ പട്ടികയിൽ പിണറായി വിജയൻ 19-ാം സ്ഥാനത്ത്; ഒന്നാമത് കെ ചന്ദ്രശേഖര റാവുവെന്ന് സീ വോട്ടർസർവേ

പിണറായി വിജയന്റെ ഭരണത്തിൽ 40.5 ആളുകളാണ് സംതൃപ്തി പ്രകടിപ്പിച്ചത്. ഏറ്റവും മോശം മുഖ്യമന്ത്രി തമിഴ്നാട് മുഖ്യമന്ത്രിയായ കെ പളനി സ്വാമിയാണെന്നാണ് ജനങ്ങൾ പറയുന്നത്. 43.6 ശതമാനം ആളുകളും മുഖ്യമന്ത്രിയുടെ പ്
മികച്ച മുഖ്യമന്ത്രിമാരുടെ പട്ടികയിൽ പിണറായി വിജയൻ 19-ാം സ്ഥാനത്ത്; ഒന്നാമത് കെ ചന്ദ്രശേഖര റാവുവെന്ന് സീ വോട്ടർസർവേ

തിരുവനന്തനപുരം: രാജ്യത്തെ മികച്ച മുഖ്യമന്ത്രിമാരുടെ പട്ടികയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സ്ഥാനാം 19-ാമതെന്ന് സീ വോട്ടർ സർവേ. ഐഎഎൻസുമായി ചേർന്നാണ് സീ വോട്ടർ അഭിപ്രായ സർവേ സംഘടിപ്പിച്ചത്. ഒന്നാം സ്ഥാനം തെലങ്കാന മുഖ്യൻ കെ ചന്ദ്രശേഖര റാവുവിനാണ്. ഏറ്റവും മോശം മുഖ്യമന്ത്രി തമിഴ്നാട് മുഖ്യമന്ത്രിയായ കെ പളനി സ്വാമിയാണെന്നാണ് ജനങ്ങൾ പറയുന്നത്. 43.6 ശതമാനം ആളുകളും മുഖ്യമന്ത്രിയുടെ പ്രവർത്തനത്തിൽ നിരാശരാണ്. 

തെലങ്കാനയിൽ നിന്ന് സർവേയിൽ പങ്കെടുത്തവരിൽ 68.3 ശതമാനം ആളുകളും മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങളിൽ പൂർണ തൃപ്തി അറിയിച്ചു.പിണറായി വിജയന്റെ ഭരണത്തിൽ 40.5 ആളുകളാണ് സംതൃപ്തി പ്രകടിപ്പിച്ചത്. 

ഹിമാചൽ, ഒഡിഷ, ഡൽഹി എന്നിവിടങ്ങളിലെ മുഖ്യന്മാരാണ് റാവുവിനു തൊട്ടുപിന്നാലെയുള്ളത്. ആദ്യ പത്തിൽ രണ്ട് ബി.ജെ.പി. മുഖ്യമന്ത്രിമാർക്കുമാത്രമാണ് ഇടംപിടിക്കാനായത്; ഹിമാചലിലെ ജയ് റാം ഥാക്കൂറിനും അസമിലെ സർബാനന്ദ സോനോവാലിനും. യോ​ഗി ആദിത്യനാഥിന്റെ ഭരണം ഒട്ടും പോരെന്നാണ് സർവേയിൽ പങ്കെടുത്തവരുടെ അഭിപ്രായം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com