രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് ആരോട്; നല്‍കുന്ന സന്ദേശമെന്ത്: കോണ്‍ഗ്രസ് സ്വയം ആലോചിക്കട്ടെയെന്ന് പിണറായി

രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് ആരോട്-  നല്‍കുന്ന സന്ദേശമെന്ത് - കോണ്‍ഗ്രസ് സ്വയം ആലോചിക്കട്ടെയെന്ന് പിണറായി
രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് ആരോട്; നല്‍കുന്ന സന്ദേശമെന്ത്: കോണ്‍ഗ്രസ് സ്വയം ആലോചിക്കട്ടെയെന്ന് പിണറായി

കണ്ണൂര്‍: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് തെറ്റായ സന്ദേശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ രാഷ്ട്രീയസത്തയ്ക്ക ചേര്‍ന്നതല്ല കോണ്‍ഗ്രസ് നീക്കമെന്നും അവര്‍ സ്വയം ആലോചിക്കട്ടെയെന്നും പിണറായി പറഞ്ഞു. 

അമേഠി അടക്കം രണ്ട് സീറ്റുകള്‍ നേരത്തെ തന്നെ എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസിനായി മാറ്റി വെച്ചിട്ടുണ്ട്. അത് അവരുടെ മഹത്വം. രാഹുല്‍ഗാന്ധി കേരളത്തിലേക്ക് വരുമ്പോള്‍ കേരളത്തിലെ പ്രധാന ശക്തി ഇടതുപക്ഷമാണ്. കേരളത്തില്‍ വരുന്നത് ബിജെപിയോട് മത്സരിക്കാനല്ല, ഇടതുപക്ഷത്തോട് മത്സരിക്കാനാണ്. ഇന്നത്തെ ദേശീയ രാഷ്ട്രീയ സത്തയ്ക്ക് ചേര്‍ന്നതാണോയെന്ന് കോണ്‍ഗ്രസ് സ്വയം ആലോചിക്കണമെന്ന് പിണറായി പറഞ്ഞു

തെരഞ്ഞടുപ്പ് പോരാട്ടം അതിന്റെ വഴിക്ക് നടക്കും. രാഹുല്‍ഗാന്ധി ഇവിടെ വന്നത് കൊണ്ട് എന്തെങ്കിലും ഒരു പ്രത്യേകതയുണ്ടാകുമെന്ന് തോന്നുന്നില്ല. പക്ഷെ എന്ത് സന്ദേശമാണ് നിങ്ങള്‍ നല്‍കുന്നത്. ഇവിടെ വന്ന് ഇടതുപക്ഷത്തെ നേരിടുന്ന കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട നേതാവ് രാജ്യത്തിന് നല്‍കുന്ന സന്ദേശമെന്താണ്. ബിജെപിയെ അല്ല ഇടതുപക്ഷത്തെയാണ് തകര്‍ക്കേണ്ടതെന്ന സന്ദേശമാണ് ഇതിലൂടെ രാജ്യത്ത് നല്‍കുന്നതിന് ഇടയാക്കുകയെന്നും പിണറായി പറഞ്ഞു.

രാഹുല്‍ സ്ഥാനാര്‍ത്ഥിയാകുന്നതോടെ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുമോയെന്ന ചോദ്യത്തിന് പിണറായിയുടെ മറുപടി ഇങ്ങനെ.തെരഞ്ഞടുപ്പില്‍ ആര് ജയിക്കുമെന്ന്് മത്സരിച്ചിട്ടില്ലെ പറയാന്‍ പറ്റു. തെരഞ്ഞടുപ്പ് രംഗം തെരഞ്ഞടുപ്പ് രംഗമാണല്ലോ. ഇത് കേരളമാണ്. നല്ല രീതിയില്‍ ജയസാധ്യതയുള്ള മണ്ഡലങ്ങളാണ് എല്ലാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com