വയനാട്ടില്‍ ജയിക്കേണ്ടത് സിപിഐയോ, രാഹുലോ?; സിപിഎം തുറന്നു പറയണമെന്ന് കുമ്മനം

അമേഠിയില്‍ സ്മൃതി ഇറാനിയോട് തോല്‍ക്കുമെന്ന് ഭയന്നാണ് രാഹുല്‍ വയനാട്ടില്‍ നിന്ന് മത്സരിക്കാന്‍ ആലോചിക്കുന്നതെന്ന് കുമ്മനം
വയനാട്ടില്‍ ജയിക്കേണ്ടത് സിപിഐയോ, രാഹുലോ?; സിപിഎം തുറന്നു പറയണമെന്ന് കുമ്മനം

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തുന്നത് പരാജയ ഭീതികൊണ്ടാണെന്ന് കുമ്മനം രാജശേഖരന്‍. അമേഠിയില്‍ സ്മൃതി ഇറാനിയോട് തോല്‍ക്കുമെന്ന് ഭയന്നാണ് രാഹുല്‍ വയനാട്ടില്‍ നിന്ന് മത്സരിക്കാന്‍ ആലോചിക്കുന്നതെന്ന് കുമ്മനം പരിഹസിച്ചു. 

സിപിഎമ്മിനെ സംബന്ധിച്ച് നയം വ്യക്തമാക്കേണ്ട സമയമാണ്. സിപിഎമ്മിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയാണെന്നാണ് ചില സിപിഎം നേതാക്കള്‍ പറയുന്നത്. എങ്കില്‍ വയനാട്ടില്‍ മത്സരിക്കുന്ന രാഹുലിനെ പിന്തുണയ്ക്കുമോ എന്ന് സിപിഎം വ്യക്തമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. 

സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ലക്ഷ്യം ബിജെപിയെ തോല്‍പ്പിക്കലാണ്. ബിജെപിയെ തോല്‍പ്പിക്കുക മാത്രമാണ് എന്ന് പറയുമ്പോള്‍ വയനാട്ടില്‍ ആരാണ് ജയിക്കേണ്ടത് എന്ന് കൂടി സിപിഎം വ്യക്തമാക്കണം. മുഖ്യ എതിരാളി ബിജെപി ആകുകയും സിപിഎം കുറച്ചുമാത്രമുള്ള സ്ഥലങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയും ചെയ്യുമ്പോള്‍ കേരളത്തിലെ ചിത്രം വ്യക്തമാക്കണമെന്നും കുമ്മനം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com