സൂര്യാതപമേറ്റു വീട്ടമ്മ മരിച്ചു;  മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു

മാര്‍ക്കറ്റിലെത്തിയ അനില പുറത്തേക്കിറങ്ങുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. 
സൂര്യാതപമേറ്റു വീട്ടമ്മ മരിച്ചു;  മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു

അങ്കമാലി : കാലടിയില്‍ വീട്ടമ്മ സൂര്യാതപമേറ്റ് മരിച്ചു. വെളിയത്തുകുടി സുഭാഷിന്റെ ഭാര്യ അനില(42) ആണ് സൂര്യാതപമേറ്റ് മരിച്ചത്. മാര്‍ക്കറ്റിലെത്തിയ അനില പുറത്തേക്കിറങ്ങുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. 

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണം സൂര്യാതപമേറ്റാണെന്ന് തെളിഞ്ഞതെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. നേര്യമംഗലത്ത് മൂന്ന്  പേര്‍ക്ക് പൊള്ളലേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. വെയില്‍ തീവ്രമായ സമയങ്ങളില്‍ പുറത്തിറങ്ങരുതെന്നും ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com