അവധി ദിവസങ്ങളിലെ സര്‍വീസുകള്‍ 20 ശതമാനം വെട്ടികുറയ്ക്കാന്‍ കെഎസ്ആര്‍ടിസി; പരിഷ്‌കരണവുമായി എംഡി

ദിവസേന ശരാശരി 4500 ബസ് സര്‍വീസുകളാണ് നടക്കുന്നത്. പുതിയ നിര്‍ദേശം പാലിക്കുന്നതോടെ 900 സര്‍വീസുകള്‍ കുറയും
അവധി ദിവസങ്ങളിലെ സര്‍വീസുകള്‍ 20 ശതമാനം വെട്ടികുറയ്ക്കാന്‍ കെഎസ്ആര്‍ടിസി; പരിഷ്‌കരണവുമായി എംഡി


വധി ദിവസങ്ങളിലെ സര്‍വീസുകള്‍ 20 ശതമാനം വെട്ടിക്കുറക്കാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി. ഇത് സംബന്ധിച്ച് മേഖലാ ഓഫീസര്‍മാര്‍ക്കും യൂണിറ്റ് അധികാരികള്‍ക്കും കെഎസ്ആര്‍ടിസി എംഡി നിര്‍ദേശം നല്‍കി. കൂടാതെ എംപാനല്‍ കണ്ടക്ടര്‍മാരെ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്. സ്ഥിരം കണ്ടക്ടര്‍മാര്‍ കൂടുതലായതിനാലാണ് വടക്കന്‍ മേഖലാ ഡയറക്ടര്‍ നിര്‍ദേശം നല്‍കുന്നത്. 

സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നത് സംസ്ഥാനത്തെ ഗതാഗതം സംവിധാനത്തെ സാരമായി ബാധിക്കും. ദിവസേന ശരാശരി 4500 ബസ് സര്‍വീസുകളാണ് നടക്കുന്നത്. പുതിയ നിര്‍ദേശം പാലിക്കുന്നതോടെ 900 സര്‍വീസുകള്‍ കുറയും.  ഇപ്പോള്‍ തന്നെ ബസുകളുടെ കുറവ് സംസ്ഥാനത്താകെ യാത്രാ ക്‌ളേശം വന്‍ തോതില്‍ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. അതിനൊപ്പമാണ് സര്‍വീസുകള്‍ വീണ്ടും വെട്ടിക്കുറയ്ക്കുന്നത്. 6200 ബസുകളാണ് രേഖകളില്‍ കെ.എസ്.ആര്‍.ടി.സിക്കുള്ളത്. 900 ബസുകള്‍ കട്ടപ്പുറത്താണ്. 5000 മുതല്‍ 5300 വരെ സര്‍ലീസുകള്‍ നടന്നുവന്നിരിന്നിടത്താണ് ഇപ്പോള്‍ 4500 സര്‍വീസ് നടക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com