ഇനിയും ചൂടേറും; സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ചൂട് കൂടാന്‍ സാധ്യത; താപനില നാല് ശതമാനം വരെ ഉയര്‍ന്നേക്കും

കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന് 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടും
ഇനിയും ചൂടേറും; സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ചൂട് കൂടാന്‍ സാധ്യത; താപനില നാല് ശതമാനം വരെ ഉയര്‍ന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ ശക്തമാവുകയാണ്. ഇനിയുള്ള ദിവസങ്ങളിലും വേനല്‍ കൂടുതല്‍ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ചൊവ്വാഴ്ച വരെ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന് 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടും. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന് 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരും. വേനല്‍ ശക്തമായതോടെ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൂര്യാഘാതമേല്‍ക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവാണുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com