എല്ലാ ആശുപത്രികളിലും ഇനി കഫ് കോര്‍ണര്‍: തീരുമാനവുമായി ആരോഗ്യവകുപ്പ്

യംപോലുള്ള അസുഖങ്ങള്‍ മറ്റു രോഗികളിലേക്ക് പകരുന്നുണ്ടെന്ന് വ്യക്തമായതിനാലാണ് സ്വകാര്യ ആശുപത്രികളിലടക്കം പുതിയ സംവിധാനം നിര്‍ബന്ധമാക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. 
എല്ലാ ആശുപത്രികളിലും ഇനി കഫ് കോര്‍ണര്‍: തീരുമാനവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കഫ് കോര്‍ണറുകള്‍ വരുന്നു. ക്ഷയംപോലുള്ള അസുഖങ്ങള്‍ മറ്റു രോഗികളിലേക്ക് പകരുന്നുണ്ടെന്ന് വ്യക്തമായതിനാലാണ് സ്വകാര്യ ആശുപത്രികളിലടക്കം പുതിയ സംവിധാനം നിര്‍ബന്ധമാക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. 

വായുജന്യ രോഗബാധിതരായി എത്തുന്നവര്‍ക്ക് പ്രത്യേക പേഷ്യന്റ് ഐഡി കാര്‍ഡ് നല്‍കും. ഇവര്‍ ആശുപത്രിയില്‍ കൂടുതല്‍ സമയം ചെലവിടുന്നത് ഒഴിവാക്കാന്‍ ഫാസ്റ്റ്ട്രാക്കിലായിരിക്കും ചികിത്സ. കിടപ്പുരോഗികളാണെങ്കില്‍ മറ്റുരോഗികളുമായി കൂടുതല്‍ സമ്പര്‍ക്കംവരാത്ത രീതിയില്‍ പ്രത്യേകമേഖല വേര്‍തിരിക്കുകയും ചെയ്യും. 

ടിബി എലിമിനേഷന്‍ കേരള മിഷന്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ക്ഷയരോഗ ബാധിതരായി സ്വകാര്യ ആശുപത്രിയില്‍ എത്തുന്നവര്‍ക്കും സൗജന്യചികിത്സ കിട്ടും. ക്ഷയരോഗ നിര്‍ണയ പരിശോധനകളും മരുന്നുകളും സ്വകാര്യ ആശുപത്രികളിലും ആരോഗ്യവകുപ്പ് സൗജന്യമായി ലഭ്യമാക്കും. ഇതിനായി 200 സെന്ററുകള്‍ വിവിധ സ്വകാര്യ ആശുപത്രികളില്‍ ആരോഗ്യ വകുപ്പ് തുടങ്ങിയിട്ടുണ്ട്. 

ലോകത്തെ നാലിലൊന്ന് ക്ഷയരോഗികള്‍ ഇന്ത്യയിലാണ്. ഓരോ അഞ്ചുമിനിറ്റിലും രാജ്യത്ത് രണ്ടുപേര്‍വീതം ക്ഷയരോഗംബാധിച്ച് മരിക്കുന്നുവെന്നാണ് കണക്ക്. ഓരോ വര്‍ഷവും രാജ്യത്ത് 2,20,000 ക്ഷയരോഗ മരണവും ഉണ്ടാകുന്നുണ്ട്. ദിവസം ആറായിരം പേര്‍ക്ക് രാജ്യത്ത് രോഗം ബാധിക്കുന്നു. കേരളത്തില്‍ 30,000ത്തോളം ക്ഷയരോഗ ബാധിതരാന്നുള്ളത്. ഓരോ വര്‍ഷവും രോഗികളുടെ എണ്ണത്തില്‍ നാലുശതമാനത്തോളം കുറവുവരുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com