കെഎസ്ആര്‍ടിസി ഡ്രൈവര്‍ മദ്യപിച്ച് പൂസായി; യാത്രക്കാരെ വഴിയില്‍ ഉപേക്ഷിച്ചു

കെഎസ്ആര്‍ടിസി ഡ്രൈവര്‍ മദ്യപിച്ച് പൂസായി - യാത്രക്കാരെ വഴിയില്‍ ഉപേക്ഷിച്ചു
കെഎസ്ആര്‍ടിസി ഡ്രൈവര്‍ മദ്യപിച്ച് പൂസായി; യാത്രക്കാരെ വഴിയില്‍ ഉപേക്ഷിച്ചു

ആലപ്പുഴ: മദ്യലഹരിയില്‍ കെഎസ്ആര്‍ടിസി ബസ്സ് ഓടിച്ച  ഡ്രൈവര്‍ യാത്രക്കാരെ സ്റ്റാന്റില്‍ ഉപേക്ഷിച്ച് മുങ്ങി. കളിയാക്കാവിള - തൃശൂര്‍ ബസ്സിലെ ഡ്രൈവറാണ് കായംകുളം സ്റ്റാന്റില്‍ എത്തിയപ്പോള്‍ സ്ഥലം വിട്ടത്. ഇയാള്‍ പാറശ്ശാല ഡിപ്പോയിലെ ഡ്രൈവറാണ്. 

മദ്യപിച്ച് വാഹനം ഓടിക്കുകയാണെന്ന് ആരോപിച്ച് യാത്രക്കാര്‍ ബഹളം കൂട്ടിയതിനെ തുടര്‍ന്നായിരുന്നു നാടകീയ സംഭവങ്ങള്‍. രാത്രി പത്തുമണിയോടെ കളിയാക്കാവിളയില്‍ നിന്ന് പുറപ്പെട്ട ബസ്സിന്റെ നിയന്ത്രണം പല തവണ നഷ്ടപ്പെട്ടതോടെയാണ് ഡ്രൈവര്‍ മദ്യപിച്ചതായി യാത്രക്കാര്‍ സംശയിച്ചത്.  പുലര്‍ച്ചെ ഒന്നരയോടെ കായംകുളം സ്റ്റാന്റില്‍ എത്തിയപ്പോള്‍ യാത്രക്കാര്‍ ബഹളംവെച്ചു. ഇതോടെ ഡ്രൈവര്‍ ബസ്സ് ഉപേക്ഷിച്ച് കടക്കുകയായിരുന്നു. കായംകുളം ഡിപ്പോയിലെ ഡ്രൈവര്‍ പ്രശോഭാണ് പിന്നിട് വാഹനം ഓടിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com