പത്തനംതിട്ടയില്‍ അങ്കത്തിനൊരുങ്ങി കെ സുരേന്ദ്രന്‍: തെരഞ്ഞെടുപ്പ് പ്രചാരണം ഇന്നാരംഭിക്കും

പത്തനംതിട്ടയില്‍ വിജയം നേടാനാകുമെന്ന വിശ്വാസമുണ്ടെന്നും ശുഭപ്രതീക്ഷയിലാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
പത്തനംതിട്ടയില്‍ അങ്കത്തിനൊരുങ്ങി കെ സുരേന്ദ്രന്‍: തെരഞ്ഞെടുപ്പ് പ്രചാരണം ഇന്നാരംഭിക്കും

പത്തനംതിട്ട: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട കെ സുരേന്ദ്രന്റെ തൈരഞ്ഞെടുപ്പ് പ്രചരണം ഇന്ന് തുടങ്ങുകയാണ്. രാവിലെ പതിനൊന്നിന് കെ സുരേന്ദ്രന്‍ ജില്ലയില്‍ എത്തും. തുടര്‍ന്ന് മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ നേരില്‍ കണ്ട് പിന്തുണ തേടും.

പത്തനംതിട്ടയില്‍ വിജയം നേടാനാകുമെന്ന വിശ്വാസമുണ്ടെന്നും ശുഭപ്രതീക്ഷയിലാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. അടുത്ത ദിവസം വിപുലമായ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സംഘടിപ്പിക്കാനാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ  തീരുമാനം. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്നലെ വൈകീട്ടോടെയാണ് കെ സുരേന്ദ്രനെ പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 

മൂന്നാമത്തെ സ്ഥാനാര്‍ഥി പട്ടികയിലാണ് സുരേന്ദ്രനെ പ്രഖ്യാപിച്ചത്. കേരളത്തില്‍ പത്തനംതിട്ട ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ആദ്യ പട്ടികയില്‍ തന്നെ ബിജെപി പ്രഖ്യാപിച്ചിരുന്നു. സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കാന്‍ ധാരണയായെങ്കിലും പ്രഖ്യാപനം വരാത്തത് ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com