വയനാട്ടില്‍ രാഹുലിനെതിരെ സ്മൃതിയെ ഇറക്കാന്‍ ബിജെപി?;  ബിഡിജെഎസിന് പകരം സീറ്റ് നല്‍കും

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുകയാണെങ്കില്‍ സ്മൃതി ഇറാനിയെ മത്സരിപ്പിക്കാന്‍ ബിജെപി നീക്കം 
വയനാട്ടില്‍ രാഹുലിനെതിരെ സ്മൃതിയെ ഇറക്കാന്‍ ബിജെപി?;  ബിഡിജെഎസിന് പകരം സീറ്റ് നല്‍കും


കൊച്ചി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായാല്‍ സീറ്റ് ബിഡിജെഎസില്‍ നിന്ന് പിടിച്ചെടുക്കാന്‍ ബിജെപി നീക്കം. രാഹുലിനെതിരെ കരുത്തനായ സ്ഥാനാത്ഥി വേണമെന്ന പാര്‍ട്ടി നേതാക്കളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നീക്കം. വയനാടിന് പകരം ബിഡിജെഎസിന് പകരം മറ്റ് സീറ്റ് നില്‍കുന്ന കാര്യവും പാര്‍ട്ടി പരിഗണിക്കുന്നു. കേരളത്തില്‍ നിന്നുള്ള പ്രമുഖനേതാക്കളിലാരെങ്കിലും മത്സരിച്ചില്ലെങ്കില്‍ ദേശീയ നേതൃത്വത്തില്‍ നിന്ന് ആരെങ്കിലും സ്ഥാനാര്‍ത്ഥിയാകണമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത്.

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, ജനറല്‍ സെക്രട്ടറി എംടി രമേശ് എന്നിവരെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് കേരളഘടകത്തിന്റെ ആവശ്യം. അതേസമയം കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്‍ മത്‌സരിക്കുന്ന പശ്ചാത്തലത്തില്‍ ദേശീയനേതാക്കള്‍ ആരെങ്കിലും നേര്‍ക്കുനേര്‍ പോരാടാന്‍ രംഗത്തുവരണമെന്ന ആവശ്യവും പാര്‍ട്ടില്‍ ഉയരുന്നുണ്ട്. അ്ങ്ങനെയെങ്കില്‍ അമേഠിയില്‍ രാഹുലിന്റെ എതിരാളിയായ സ്മൃതി ഇറാനിയെ വയനാട്ടിലും മത്സരിപ്പിക്കണമെന്ന അഭിപ്രായവും സംസ്ഥാന നേതൃത്വം ചര്‍്ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്. കേരളഘടകത്തിന്റെ നിര്‍ദ്ദേശം ദേശീയ നേതൃത്വത്തിന്റെ പരിഗണനയിലാണ്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ വയനാട് മണ്ഡലത്തില്‍ ബിജെപി 80,000ത്തോളം വോട്ടുകള്‍ ബിജെപി നേടിയിരുന്നു. രാഹുലിനെതിരെ കരുത്തരായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ വോട്ട് വിഹിതം ഉയര്‍ത്താന്‍ കഴിയുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. അമേഠിയില്‍ രാഹുലിന്റെ ഭൂരിപക്ഷം കുറയുന്ന സാഹചര്യത്തില്‍ സ്മൃതി ഇറാനി വയനാട്ടിലെത്തുന്നതോടെ ബിജെപിയുടെ വോട്ട് ശതമാനത്തില്‍ വന്‍ വര്‍ധയനയുണ്ടാകുമെന്നാണ് പ്രതീക്ഷ. 

രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുന്നതോടെ ദക്ഷിണേന്ത്യയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്ക് കൂട്ടല്‍. അതേസമയം ബിജെപിക്ക് ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വാധീനം കുറവാണ്. ഇത് മുന്നില്‍ കണ്ടുകൊണ്ട് ബംഗളൂര്‍ സൗത്തില്‍ മത്സരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പുറമെ വയനാട്ടിലും സ്മൃതി ഇറാനിയെ പോലെയുള്ള ദേശീയ നേതാക്കള്‍ മത്സരരംഗത്തുവന്നാല്‍ ബിജെപിക്ക് വലിയ തോതില്‍ പ്രയോജനം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com