വയനാട്ടില്‍ ആര്? സസ്‌പെന്‍സ് നിലനിര്‍ത്തി കോണ്‍ഗ്രസ്; എട്ടാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്

കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപൂര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്
വയനാട്ടില്‍ ആര്? സസ്‌പെന്‍സ് നിലനിര്‍ത്തി കോണ്‍ഗ്രസ്; എട്ടാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്

ന്യൂഡല്‍ഹി; വയനാട്ടില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തുമോ എന്ന ചോദ്യത്തിന് എട്ടാം സ്ഥാനാര്‍ത്ഥി പട്ടികയിലും ഉത്തരം നല്‍കാതെ കോണ്‍ഗ്രസ്. ലോകസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന 38 സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. എന്നാല്‍ പട്ടികയില്‍ കേരളത്തിലെ വയനാട് വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി ആരെന്ന് വ്യക്തമാക്കിയിട്ടില്ല. ആറ് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. 

കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപൂര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. മല്ലികാര്‍ജുന ഖാര്‍ഗെ കര്‍ണാടകയിലെ ഗുല്‍ബാര്‍ഗെയില്‍ നിന്നും ദിഗ് വിജയ് സിങ് മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നും ഹരീഷ് റാവത്ത് നൈനിറ്റാളില്‍ നിന്നും ജനവിധി തേടും. വീരപ്പമൊയ്‌ലി ചിക്കബല്ലപുര്‍, മീനാക്ഷി നടരാജന്‍ മന്‍ഡസൗര്‍ അശോക് ചവാന്‍ നന്‍ഡെഡ് എന്നിവിടങ്ങളില്‍ നിന്നാണ് മത്സരിക്കുക. 

വടകരയും വയനാടും ഒഴിച്ചുള്ള എല്ലാ മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് മുരളീധരന്‍ വടകരയിലും ടി സിദ്ധിഖ് വയനാടും മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇരുവരും തങ്ങളുടെ പ്രചരണവും ആരംഭിച്ചതാണ്. എന്നാല്‍ വയനാട് രാഹുല്‍ഗാന്ധി മത്സരിക്കണമെന്ന് കെപിസിസി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ തയാറാണെന്ന് സിദ്ധിഖ് വ്യക്തമാക്കി. ഇത് സംബന്ധിച്ച്  ഉടന്‍ അന്തിമ തീരുമാനം എടുക്കുമെന്നാണ് കെപിസിസി നേതൃത്വം പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com