സബ് ജയിലിലെ റിമാന്‍ഡ് പ്രതിയുടെ മരണം; ശ്വാസനാളത്തില്‍ തുണി കുരുങ്ങി, കൊലപാതക സാധ്യത തള്ളാതെ പൊലീസ്‌

മറ്റ് ആരെങ്കിലും ബലം പ്രയോഗിച്ച് ടവ്വല്‍ വായില്‍ കടത്തിയതാണോ, സ്വയം വിഴുങ്ങിയതാണോ എന്നതാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്
സബ് ജയിലിലെ റിമാന്‍ഡ് പ്രതിയുടെ മരണം; ശ്വാസനാളത്തില്‍ തുണി കുരുങ്ങി, കൊലപാതക സാധ്യത തള്ളാതെ പൊലീസ്‌

മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകള്‍ ദുരൂഹത തീര്‍ക്കുന്നു. ശ്വസനാളത്തില്‍ കര്‍ചീഫ് കുരുങ്ങി ശ്വാസംമുട്ടിയാണ് മരണം എന്നാണ് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വരുന്ന റിപ്പോര്‍ട്ടുകള്‍. മറ്റ് ആരെങ്കിലും ബലം പ്രയോഗിച്ച് ടവ്വല്‍ വായില്‍ കടത്തിയതാണോ, സ്വയം വിഴുങ്ങിയതാണോ എന്നതാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. 

ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജയിലില്‍ എത്തുകയും ഉദ്യോഗസ്ഥരുടേയും സഹതടവുകാരുടേയും മൊഴി എടുക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് ജയിലിനുള്ളില്‍ എം.ജെ.ജേക്കബ് എന്ന പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാജരേഖ ചമച്ചു സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍
തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തതായിരുന്നു കുമരകം സ്വദേശിയായ ഇയാളെ. 

ശ്വാസതടസം നേരിട്ടാണ് മരണം സംഭവിച്ചത് എന്നാണ് സൂചന ലഭിച്ചിരിക്കുന്നത് എന്നാണ് ചെങ്ങന്നൂര്‍ ഡിവൈഎസ്പി അനീഷ് വി കോര പറയുന്നത്. ശ്വാസനാളത്തില്‍ കര്‍ചീഫ് പോലുള്ള തുണി കുരുങ്ങിയതായി കണ്ടെത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ സ്വയം വിഴുങ്ങിയതാണോ, മറ്റാരെങ്കിലും ബലം പ്രയോഗിച്ച് വായില്‍ കടത്തിയതാണോ എന്ന് പറയാനാവുകയുള്ളെന്നും പൊലീസ് പറയുന്നു. ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു ജേക്കബിനെ ജയിലില്‍ എത്തിച്ചത്. ജേക്കബ് ഉള്‍പ്പെടെ 15 പേര്‍ സെല്ലില്‍ ഉണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com