സുനീറിനോട് തോല്‍ക്കാനാകും രാഹുലിന്റെ വിധി; കോണ്‍ഗ്രസ് നയം തെറ്റെന്ന് കാനം 

വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിച്ചാലും സിപിഐ സ്ഥാനാര്‍ത്ഥി പി പി സുനീറിനെ മാറ്റില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
സുനീറിനോട് തോല്‍ക്കാനാകും രാഹുലിന്റെ വിധി; കോണ്‍ഗ്രസ് നയം തെറ്റെന്ന് കാനം 

തിരുവനന്തപുരം: വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിച്ചാലും സിപിഐ സ്ഥാനാര്‍ത്ഥി പി പി സുനീറിനെ മാറ്റില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ഡിഎഫിനെതിരെ രാഹുലിനെ രംഗത്തിറക്കുന്ന കോണ്‍ഗ്രസ് നയം തെറ്റ്. സുനീറിനോട് തോല്‍ക്കാനാകും രാഹുലിന്റെ വിധിയെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് രാഹുല്‍ ഗാന്ധിക്ക് പാതയൊരുക്കേണ്ട ബാധ്യത സിപിഐയ്ക്ക് ഇല്ലെന്ന് കാനം രാജേന്ദ്രന്‍ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് ആവര്‍ത്തിച്ച് കാനം വീണ്ടും രംഗത്തുവന്നത്. 

രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.ദേശീയരാഷ്ട്രീയത്തിന്റെ അന്തസത്തയ്ക്ക് നിരക്കുന്നതല്ല ഈ നീക്കം. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കാണ് ഏറ്റവുമധികം ശക്തി. അപ്പോള്‍ ആരെ നേരിടാനാണ് രാഹുല്‍ വരുന്നത്. ബിജെപിക്ക് പകരം ഇടതുപക്ഷത്തെ നേരിടുന്നതിലുടെ കോണ്‍ഗ്രസ് എന്തു സന്ദേശമാണ് നല്‍കാന്‍ ശ്രമിക്കുന്നതെന്നും പിണറായി കഴിഞ്ഞദിവസം ചോദിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com