ക്രൈസ്റ്റ്ചർച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ആൻസി അലിയുടെ മൃതദേഹം കേരളത്തിലെത്തിച്ചു; സംസ്കാരം ഇന്ന് 

കൊടങ്ങല്ലൂര്‍ മേത്തല കമ്മ്യൂണിറ്റിഹാളില്‍ രാവിലെ ആറ് മണി മുതല്‍ 10.30 വരെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും
ക്രൈസ്റ്റ്ചർച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ആൻസി അലിയുടെ മൃതദേഹം കേരളത്തിലെത്തിച്ചു; സംസ്കാരം ഇന്ന് 

കൊച്ചി: ന്യൂസീലൻഡിലെ ക്രൈസ്റ്റ്ച‍ർച്ചിലെ പള്ളികളിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയായ ആൻസി അലി ബാവയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് പുലര്‍ച്ച 3.15 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം കൊടുങ്ങല്ല‌ൂരിലെ തിരുവള്ളൂരിലുള്ള ഭർത്താവിന്‍റെ വീട്ടിലേക്ക് കൊണ്ട് പോയി. 

കൊടങ്ങല്ലൂര്‍ മേത്തല കമ്മ്യൂണിറ്റിഹാളില്‍ രാവിലെ ആറ് മണി മുതല്‍ 10.30 വരെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. 11 മണിക്ക് ചേരമണ്‍ ജുമാമസജിദില്‍ കബറടക്കും.

ന്യൂസീലന്‍ഡില്‍ കാര്‍ഷിക സര്‍വകലാശാലയില്‍ എംടെക്ക്‌ വിദ്യാര്‍ത്ഥിനിയായിരുന്ന ആന്‍സിയ്ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ആന്‍സിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് അബ്ദുല്‍ നാസർ ക്രൈസ്റ്റ് ചര്‍ച്ചിലെ സൂപ്പര്‍ മാര്‍ക്കറ്റിലാണ് ജോലി ചെയ്യുന്നത്. ഇരുവരും ഒന്നിച്ചാണ് പ്രാർത്ഥനകളിൽ പങ്കെടുക്കാനായി പള്ളിയിലെത്തിയത്. തലനാരിഴക്കാണ് അബ്ദുല്‍ നാസര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com