വോട്ടർമാരുടെ ശ്രദ്ധയ്ക്ക്; പട്ടികയിൽ പേരുചേർക്കാൻ അവസരം ഇന്നുകൂടി മാത്രം 

വോട്ടർമാരുടെ ശ്രദ്ധയ്ക്ക്; പട്ടികയിൽ പേരുചേർക്കാൻ അവസരം ഇന്നുകൂടി മാത്രം 

ഇക്ക​ഴി​ഞ്ഞ ജ​നു​വ​രി ഒ​ന്നി​ന​കം 18 വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​ർ​ക്കു വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കാം

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് വോ​ട്ട് ചെ​യ്യാ​ൻ ഇന്ന് കൂ​ടി മാ​ത്ര​മേ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കാ​ൻ അ​വ​സ​രമു​ള്ളു. ഇക്ക​ഴി​ഞ്ഞ ജ​നു​വ​രി ഒ​ന്നി​ന​കം 18 വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​ർ​ക്കു വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കാം.

, എ​ന്നീ വെ​ബ്സൈ​റ്റു​ക​ൾ വ​ഴി പട്ടികയിൽ പേര് ചേർക്കാം. കമ്പ്യൂട്ടറും ഇ​ന്‍റ​ർനെ​റ്റ് ക​ണ​ക്‌​ഷ​നും ഉ​ള്ള​വ​ർ​ക്കു ഈ വെബ്സൈറ്റുകളിലൂടെ അപേക്ഷ സമർപ്പിക്കാം. ഓ​ണ്‍​ലൈ​നാ​യി മാ​ത്ര​മേ അപേക്ഷ സമർപ്പിക്കാൻ സാധിക്കുകയൊള്ളു.  മേ​ൽ​വി​ലാ​സം, വ​യ​സ് എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച രേ​ഖ​ക​ൾ, പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ എന്നിവ അപേക്ഷയ്ക്കൊപ്പം നൽകണം. ബൂ​ത്ത് ക്ര​മ​പ്പെ​ടു​ത്താൻ കു​ടും​ബ​ത്തി​ലെ മറ്റാരുടെയെങ്കിലും വോ​ട്ട​ർ ഐ​ഡി കാ​ർ​ഡ് നമ്പർ നൽകണം. 

അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വഴിയും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ട്.  ര​ജി​സ്റ്റ​ർ ചെ​യ്തു ക​ഴി​ഞ്ഞാ​ൽ പ്ര​ദേ​ശ​ത്തെ ബി​എ​ൽ​ഒ വീ​ട്ടി​ലെ​ത്തി വോ​ട്ട​റാ​ണെ​ന്ന് ഉ​റ​പ്പു വ​രു​ത്തും. ഇതിന് ശേ​ഷം മാ​ത്ര​മേ അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യു​ള്ളു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com