സിപിഐ നേതാവിന്റെയും ഇടത് സമരങ്ങളുടെയും ചിത്രം വെച്ച് യുഡിഎഫിന് വേണ്ടി പ്രചാരണം; വെല്‍ഫെയര്‍ പാര്‍ട്ടിക്കെതിരെ വിമര്‍ശനം

തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍ വെടിവെച്ചു കൊന്ന സിപിഐ നേതാവ് ഗോവിന്ദ് പന്‍സാരെയുടെ പോസ്റ്റര്‍ വച്ച് എല്‍ഡിഎഫിന് എതിരെ യുഡിഎഫിനായി തെരഞ്ഞെടുപ്പ് പ്രചാരണം
സിപിഐ നേതാവിന്റെയും ഇടത് സമരങ്ങളുടെയും ചിത്രം വെച്ച് യുഡിഎഫിന് വേണ്ടി പ്രചാരണം; വെല്‍ഫെയര്‍ പാര്‍ട്ടിക്കെതിരെ വിമര്‍ശനം

കൊച്ചി: തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍ വെടിവെച്ചു കൊന്ന സിപിഐ നേതാവ് ഗോവിന്ദ് പന്‍സാരെയുടെ പോസ്റ്റര്‍ വച്ച് എല്‍ഡിഎഫിന് എതിരെ യുഡിഎഫിനായി തെരഞ്ഞെടുപ്പ് പ്രചാരണം. യുഡിഎഫിനെ പിന്തുണയ്ക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയാണ് സിപിഐ നേതാവിന്റെ ചിത്രം വച്ച പോസ്റ്ററുമായി യുഡിഎഫിന് വേണ്ടി പ്രചാരണം നടത്തുന്നത്. 

ബിജെപി സര്‍ക്കാരിന് എതിരെ ഇടത് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടന്ന കിസാന്‍ ലോങ് മാര്‍ച്ചിന്റെ ചിത്രങ്ങളും പോസ്റ്ററാക്കി ഉപയോഗിച്ചിട്ടുണ്ട്. പന്‍സാരെക്കൊപ്പം ഗൗരി ലങ്കേഷ്, കല്‍ബുര്‍ദി, നരേന്ദ്ര ധബോല്‍ക്കര്‍ എന്നിവരുടെ ചിത്രങ്ങളും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

എല്‍ഡിഎഫിനും ബിജെപിക്കും എതിരെ ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച വെല്‍ഫെയര്‍ പാര്‍ട്ടി, സിപിഐ നേതാവിന്റെ ചിത്രം വെച്ച് പ്രചാരണം നടത്തുന്നത് ചൂണ്ടിക്കാട്ടി ഇടത് പക്ഷം രംഗത്തെത്തി. സാമൂഹ്യ മാധ്യമങ്ങളില്‍ ഈ പോസ്റ്ററിന് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. 

എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൂന്ന് വര്‍ഷത്തെ ഭരണം കൂടി വിലയിരുത്തിയാണ് യുഡിഎഫിന് വോട്ടു നല്‍കാന്‍ തീരുമാനിച്ചതെന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടി അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം പറഞ്ഞിരിക്കുന്നത്. മഹാരാഷ്ട്രയിലെ സിപിഐ നേതാവായിരുന്ന പന്‍സാരെയെ, 2015 ഫെബ്രുവരി 20നാണ് പന്‍സാരെയെ വെടിവെച്ചു കൊന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com