സ്വരാജിനെ ബിജെപിയാക്കി കോണ്‍ഗ്രസ് നേതാവ്; അല്‍ ഖ്വയ്ദ ആക്കിയാലും വിരോധമില്ല; കോണ്‍ഗ്രസ് കുളത്തിലെ താമര വിരിയൂ; മറുപടി

സ്വരാജിനെ ബിജെപിയാക്കി കോണ്‍ഗ്രസ് നേതാവ്; അല്‍ ഖ്വയ്ദ ആക്കിയാലും വിരോധമില്ല; കോണ്‍ഗ്രസ് കുളത്തിലെ താമര വിരിയൂ; മറുപടി

കേരളത്തില്‍ ബിജെപിയ്ക്ക് ഒരു പഞ്ചായത്ത് മെമ്പറെങ്കിലും ജയിക്കണമെങ്കില്‍ കോണ്‍ഗ്രസ് മനസുവെയക്കണം


കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കനും എംഎല്‍എ എം സ്വരാജും തമ്മില്‍ സമൂഹമാധ്യമത്തില്‍ വാക്‌പോര്.  രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്ന് സ്വരാജിന്റെ അഭിപ്രായത്തിന്  പിന്നാലെ സ്വരാജിനെ ബിജെപി എംഎല്‍എയായി ചിത്രീകരിച്ച് വാഴയ്ക്കന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. കണ്ടില്‍ കണ്ടവരെയെല്ലാം ബിജെപിയില്‍ ചേര്‍ക്കുകയാണെന്നും വാഴക്കനെ സൂക്ഷിക്കണമെന്നും സ്വരാജ് മറുപടി നല്‍കി. 

നേമത്ത് മാത്രമാണ് നിലവില്‍ ബിജെപിക്ക് എംഎല്‍എ ഉള്ളത്. ഇപ്പോള്‍ തൃപ്പൂണിത്തുറയില്‍ നിന്നും ബിജെപിക്ക് ഒരു എംഎല്‍എയെക്കൂടി കിട്ടി എന്നായിരുന്നു വാഴയ്ക്കന്റെ കുറിപ്പ്. മറ്റേത് ബിജെപി വക്താക്കളെക്കാളും രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാന്‍ സ്വരാജടക്കമുള്ള സിപിഎം വക്താക്കള്‍ക്ക് വലിയ ആത്മാര്‍ഥത ആണ്. എകെജി സെന്ററില്‍ നിന്നാണ് വരുന്നതെങ്കിലും പല സിപിഎം നേതാക്കള്‍ക്കും ശമ്പളം മാരാര്‍ജി ഭവനില്‍ നിന്നാണല്ലോ എന്നും വാഴയ്ക്കന്‍ പരിഹസിച്ചു.  

ബിജെപി പ്രസക്തമല്ലാത്ത കേരളത്തില്‍ എല്‍ഡിഎഫിനെതിരെ മത്സരിക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് വരുന്നുണ്ടെങ്കില്‍ തോല്‍പിക്കുമെന്നത് ഒരു എല്‍ഡിഎഫ് പ്രവര്‍ത്തകന്റെ അഭിപ്രായമാണെന്നും നിങ്ങളെന്നെ ബിജെപി അല്ല അല്‍  ഖ്വയ്ദ ആക്കിയാലും വിരോധമില്ലെന്നുമാണ് സ്വരാജ് മറുപടി നല്‍കിയത്. 

''കേരളത്തില്‍ ബിജെപിയ്ക്ക് ഒരു പഞ്ചായത്ത് മെമ്പറെങ്കിലും ജയിക്കണമെങ്കില്‍ കോണ്‍ഗ്രസ് മനസുവെയക്കണം. കോണ്‍ഗ്രസിന്റെ കുളത്തിലേ ബി ജെ പിയുടെ താമരയിവിടെ വളരൂ. ബി ജെ പി ജയിക്കാത്ത കേരളത്തില്‍ , നിലവില്‍ ബിജെപി നേരിട്ട് മത്സരിക്കുക പോലും ചെയ്യാത്ത വയനാട്ടില്‍ ശ്രീ.രാഹുല്‍ ഗാന്ധി മത്സരിക്കുന്നുണ്ടെങ്കില്‍ അത് ബി ജെ പി യെ തോല്‍പിക്കാനാണെന്ന് ശ്രീ.ജോസഫ് വാഴയ്ക്കന് വാദിക്കാം ,

പക്ഷേ കേരളമത് വിശ്വസിക്കണമെന്ന് വാശി പിടിക്കരുത്'' സ്വരാജ് കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം:

കോണ്‍ഗ്രസ് നേതാവ് ശ്രീ.ജോസഫ് വാഴയ്ക്കനെ സൂക്ഷിക്കണം . 

കോണ്‍ഗ്രസ് നേതാവാണെങ്കിലും കാണുന്നവരെയെല്ലാം പിടിച്ച് ബി ജെ പിയില്‍ ചേര്‍ക്കുന്ന ജോലിയിലാണ് അദ്ദേഹം ഇപ്പോഴേര്‍പ്പെട്ടിട്ടുള്ളത്.!

ഇന്ന് ഉച്ചയ്ക്ക് അദ്ദേഹം എന്നെ ബി ജെ പിയില്‍ ചേര്‍ത്തു കളഞ്ഞു...! 

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്ന് ഞാനൊരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതാണ് ശ്രീ.ജോസഫ് വാഴയ്ക്കനെ ചൊടിപ്പിച്ചത്.

LDF നെതിരെ മത്സരിച്ചാലും ശ്രീ.രാഹുല്‍ ഗാന്ധിയെ വിജയിപ്പിച്ചോളാമെന്ന് ഞാന്‍ പറയാത്തതില്‍ അദ്ദേഹത്തിന് വിഷമം!

ഒരു കാര്യം തീര്‍ത്തു പറയട്ടെ ,

ബിജെപി പ്രസക്തമല്ലാത്ത കേരളത്തില്‍ ഘഉഎ നെതിരെ മത്സരിക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് വരുന്നുണ്ടെങ്കില്‍ തോല്‍പിക്കുമെന്നത് ഒരു ഘഉഎ പ്രവര്‍ത്തകന്റെ അഭിപ്രായമാണ്. 

അതിന് നിങ്ങളെന്നെ ആഖജ അല്ല 

അല്‍ ഖ്വയ്ദ ആക്കിയാലും വിരോധമില്ല .

സ്വന്തം സഹപ്രവര്‍ത്തകരില്‍ എത്ര പേര്‍ ബി ജെ പിയില്‍ ചേര്‍ന്നെന്ന് അറിയാന്‍ ഒരോ ദിവസവും രാവിലെ പത്രം നോക്കേണ്ടി വരുന്ന നേതാവാണ് ശ്രീ.ജോസഫ് വാഴയ്ക്കന്‍ . അദ്ദേഹത്തിന് ഇക്കാര്യത്തില്‍ കൂടുതല്‍ മറുപടി പറയുന്നില്ല .

പിന്നെ,

രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടാല്‍ അതെങ്ങനെയാണ് മഹാപാതകമാവുന്നത് ?

പ്രിയ വാഴയ്ക്കന്‍,

ജനാധിപത്യത്തില്‍ ജയം മാത്രമല്ലല്ലോ തോല്‍വിയുമില്ലേ? . 

ജനാധിപത്യത്തില്‍ തോല്‍വിയെന്നത് അത്ര മോശം കാര്യമാണോ ? 

താങ്കളെന്തിനാണ് കോപാകുലനാവുന്നത് ? 

ആര് ജയിക്കണമെന്ന് ജനങ്ങളല്ലേ തീരുമാനിക്കുന്നത്. ഏത് കൊലകൊമ്പന്‍ നേതാവിനെയും തോല്‍പിക്കാനുള്ള ശക്തി ജനങ്ങള്‍ക്കുണ്ടെന്ന് നമ്മളെല്ലാം മനസിലാക്കേണ്ടതാണ് . തോല്‍വിയെന്ന് കേള്‍ക്കുമ്പോഴെ നില തെറ്റിപ്പോകരുത് .

രാഹുല്‍ ഗാന്ധി തോല്‍ക്കില്ലെന്ന് അങ്ങ് വാശി പിടിക്കുമ്പോള്‍ സാക്ഷാല്‍ ഇന്ദിരാഗാന്ധിയെ വരെ തോല്‍പിച്ച ചരിത്രം ജനങ്ങള്‍ക്കുണ്ടെന്ന് മറക്കരുത്. ജനാധിപത്യത്തില്‍ ഏതെങ്കിലും വ്യക്തിയോ കുടുംബമോ അല്ല പരമാധികാരികളെന്ന് ജനങ്ങള്‍ പലവട്ടം തെളിയിച്ചിട്ടുള്ളതാണ് .

നേമത്ത് ബി ജെ പി യ്ക്ക് ഒരു എം എല്‍ എ ഉണ്ടെന്ന് ചുളുവില്‍ പറഞ്ഞു പോകുമ്പോള്‍ അവിടെ ബി ജെ പി ജയിച്ചതെങ്ങനെയെന്ന് ശ്രീ.ജോസഫ് വാഴയ്ക്കന്‍ ദയവായി മറന്നു പോവരുത്.

മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ നേമത്തെ വോട്ടിന്റെ കണക്ക് താഴെ കൊടുക്കുന്നു. എങ്ങനെയാണ് കേരളത്തില്‍ ബിജെപി ജയിച്ചതെന്ന് കണക്കുകള്‍ സ്വയം വിശദീകരിച്ചു കൊള്ളും. 

കേരളത്തില്‍ ബിജെപിയ്ക്ക് ഒരു പഞ്ചായത്ത് മെമ്പറെങ്കിലും ജയിക്കണമെങ്കില്‍ കോണ്‍ഗ്രസ് മനസുവെയക്കണം. കോണ്‍ഗ്രസിന്റെ കുളത്തിലേ ബി ജെ പിയുടെ താമരയിവിടെ വളരൂ.

ബി ജെ പി ജയിക്കാത്ത കേരളത്തില്‍ , നിലവില്‍ ബിജെപി നേരിട്ട് മത്സരിക്കുക പോലും ചെയ്യാത്ത വയനാട്ടില്‍ ശ്രീ.രാഹുല്‍ ഗാന്ധി മത്സരിക്കുന്നുണ്ടെങ്കില്‍ അത് ബി ജെ പി യെ തോല്‍പിക്കാനാണെന്ന് ശ്രീ.ജോസഫ് വാഴയ്ക്കന് വാദിക്കാം ,

പക്ഷേ കേരളമത് വിശ്വസിക്കണമെന്ന് വാശി പിടിക്കരുത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com