അംഗങ്ങളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തില്‍ ഇടപെടില്ല; ഒരു മുന്നണിയോടും ആഭിമുഖ്യമില്ല: തെരഞ്ഞെടുപ്പ് നിലപാട് വ്യക്തമാക്കി കെസിബിസി

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്വാകരിക്കുന്ന നിലപാട് വ്യക്തമാക്കി കേരള കത്തോലിക് ബിഷപ് കൗണ്‍സില്‍ (കെസിബിസി)
അംഗങ്ങളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തില്‍ ഇടപെടില്ല; ഒരു മുന്നണിയോടും ആഭിമുഖ്യമില്ല: തെരഞ്ഞെടുപ്പ് നിലപാട് വ്യക്തമാക്കി കെസിബിസി

കൊച്ചി: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്വാകരിക്കുന്ന നിലപാട് വ്യക്തമാക്കി കേരള കത്തോലിക് ബിഷപ് കൗണ്‍സില്‍ (കെസിബിസി). അംഗങ്ങളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തില്‍ ഇടപെടില്ലെന്ന് കെസിബിസി സര്‍ക്കുലറില്‍ വ്യക്തമാക്കി.  ഒരു മുന്നണിയോടും സഭയ്ക്ക് പ്രത്യേക ആഭിമുഖ്യമില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. അടുത്ത മാസം ഏഴിന് സര്‍ക്കുലര്‍ പള്ളികളില്‍ വായിക്കും. 

നേരത്തെ, ഇടത് മുന്നണിക്ക് എതിരെ വോട്ട് ചെയ്യാന്‍ കെസിബിസി മദ്യവിരിദ്ധ സമിതി ആഹ്വാനം ചെയ്തിരുന്നു. മദ്യനയം അട്ടിമറിച്ചതില്‍ പ്രതിഷേധിച്ചാണ് ഇടത് മുന്നണിക്ക് എതിരെ വോട്ട് ചെയ്യാന്‍ ആഹ്വാനം നടത്തിയത്. കേരളത്തില്‍ മദ്യം ഒഴുക്കാന്‍ കൂട്ടുനിന്നവരെ വോട്ട് ചെയ്ത് തോല്‍പ്പിക്കണമെന്ന് മദ്യവിരുദ്ധ സമിതി അധ്യക്ഷന്‍ ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ പറഞ്ഞിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനെ വേദിയിലിരുത്തി ആയിരുന്നു ആഹ്വാനം. 

കെസിബിസി മദ്യവിരുദ്ധസമിതിയുടെ സംസ്ഥാന സമ്മേളനത്തിലാണ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. കള്ളംമാത്രം പ്രചരിപ്പിക്കുന്ന സര്‍ക്കാരാണിത്. എക്‌സൈസ് മന്ത്രി രാജിവച്ച് പുറത്തുപോകണം. മദ്യത്തിന് അനുകൂലമായി നില്‍ക്കുന്നവരെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com