അച്ഛന്‍ പാര്‍ട്ടി മാറി സ്ഥാനാര്‍ത്ഥിയായി; മകളെ രംഗത്തിറക്കി കോണ്‍ഗ്രസ്

അരാകു മണ്ഡലത്തില്‍ ഇത്തവണ പോരാട്ടം അച്ഛനും മകളും തമ്മില്‍ 
അച്ഛന്‍ പാര്‍ട്ടി മാറി സ്ഥാനാര്‍ത്ഥിയായി; മകളെ രംഗത്തിറക്കി കോണ്‍ഗ്രസ്

ഹൈദരബാദ്: അച്ഛനും മകളും തമ്മില്‍ തീ പാറുന്ന പോരാട്ടം. കോണ്‍ഗ്രസ് വിട്ട് തെലുങ്ക് ദേശം പാര്‍ട്ടിയിലെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെതിരെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അദ്ദേഹത്തിന്റെ മകളെ തന്നെ മത്സരരംഗത്തിറക്കി. 

വിശാഖപട്ടണം ജില്ലയിലെ അരാകു സംവരണ മണ്ഡലത്തില്‍ ഡിടിപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുന്‍ കേന്ദ്രമന്ത്രി കിഷോര്‍ ചന്ദ്രദേവിനെതിരെയാണ് മകള്‍ വി ശ്രുതി ദേവിയെ കോണ്‍ഗ്രസ് കളത്തിലിറക്കിയത്. 

ലോക്‌സഭയുടെ പ്രിവിലേജസ് കമ്മറ്റി തലവനും യുപിഎ സര്‍ക്കാരില്‍ ആദിവാസികാര്യം, പഞ്ചായത്തീരാജ് മന്ത്രിയുമായിരുന്ന ദേബ് അഞ്ച് തവണ ആന്ധ്രയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തെരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസമാണ് ദേവ് കോണ്‍ഗ്രസ് വിട്ട് ടിഡിപിയില്‍ ചേര്‍ന്നത്. 42 വര്‍ഷം കോണ്‍ഗ്രസിലായിരുന്ന താന്‍ പാര്‍ട്ടിക്ക് സംസ്ഥാനത്ത് ഒരു ഭാവിയില്ലെന്ന് ഇപ്പോള്‍ കണ്ടെത്തിയെന്നും അതുകൊണ്ടാണ് ടിഡിപിയില്‍ ചേര്‍ന്നതെന്നുമാണ് പാര്‍ട്ടി വിട്ടതിന് പിന്നാലെ ദേവ് പറഞ്ഞത്. മകള്‍ ശ്രുതി സുപ്രീം കോടതിയിലെ അഭിഭാഷകയും എഴുത്തുകാരിയുമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com