ഗെയിം ചേഞ്ചറാകുകയല്ലേ വേണ്ടത് ?; മല്‍സരരംഗത്തുണ്ടാകുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി ; ഏതെന്ന് തീരുമാനം പിന്നീട് 

ആലത്തൂര്‍, മാവേലിക്കര, ഇടുക്കി ലോക്‌സഭ സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയും തുഷാര്‍ വെള്ളാപ്പള്ളി പ്രഖ്യാപിച്ചു
ഗെയിം ചേഞ്ചറാകുകയല്ലേ വേണ്ടത് ?; മല്‍സരരംഗത്തുണ്ടാകുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി ; ഏതെന്ന് തീരുമാനം പിന്നീട് 

ആലപ്പുഴ : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് ടിക്കറ്റില്‍ മല്‍സര രംഗത്തുണ്ടാകുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസിന്റെ മൂന്ന് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്ന വാര്‍ത്താസമ്മേളനത്തിലാണ് തുഷാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. തൃശൂര്‍, വയനാട് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. തൃശൂര്‍, വയനാട് സീറ്റുകളിലൊന്നില്‍ മല്‍സരരംഗത്ത് ഉണ്ടാകുമെന്ന് തുഷാര്‍ പറഞ്ഞു. 

വയനാട്ടില്‍  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മല്‍സരിക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുകയാണ്. രാഹുല്‍ മല്‍സരിച്ചാല്‍ താന്‍ മല്‍സരരംഗത്തിറങ്ങണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. തൃശൂര്‍ സീറ്റിലേക്കും തന്റെ പേര് പരിഗണിക്കപ്പെടുന്നുണ്ട്. രണ്ടായാലും തനിക്ക് വിജയിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ട്. ഗെയിം ചേഞ്ചറാകുകയല്ലേ വേണ്ടത് ? അല്ലാതെ ജയിക്കുന്ന സീറ്റില്‍ മല്‍സരിക്കുകയല്ലല്ലോ. ഏത് സീറ്റില്‍ മല്‍സരിക്കണമെന്ന് രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നും തുഷാര്‍ പറഞ്ഞു. 

മല്‍സര രംഗത്ത് താന്‍ ആദ്യമായല്ല. മുമ്പ് എസ്എഫ്‌ഐക്ക് വേണ്ടി മല്‍സരിച്ചിട്ടുണ്ട്. താന്‍ മല്‍സരിക്കാന്‍ ഇറങ്ങിയാല്‍, എസ്എന്‍ഡിപിയിലെ സംഘടനാ ഭാരവാഹിത്വം രാജിവെക്കുമെന്നും തുഷാര്‍ പറഞ്ഞു. വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനാണ് പാര്‍ട്ടി കാക്കുന്നത്. ബിജെപിയുമായി സീറ്റ് കൈമാറുന്നതിനും ബിഡിജെഎസിന് എതിര്‍പ്പില്ല. രണ്ട് സീറ്റില്‍ പോലും മല്‍സരിക്കുനന്തിന് പാര്‍ട്ടി ഒരുക്കമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. 

ആലത്തൂര്‍, മാവേലിക്കര, ഇടുക്കി ലോക്‌സഭ സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയും തുഷാര്‍ വെള്ളാപ്പള്ളി പ്രഖ്യാപിച്ചു. ആലത്തൂരില്‍ ടി വി ബാബുവും, മാവേലിക്കരയില്‍ തഴവ സഹദേവനും, ഇടുക്കിയില്‍ ബിജു കൃഷ്ണനുമാണ് ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com