'പി ജയരാജനെ വീട്ടമ്മ ആട്ടിയിറക്കുന്നു'; വ്യാജ വീഡിയോ; 'ഗതികേട്'; വസ്തുതയുമായി സ്ഥാനാര്‍ത്ഥി

 'പി ജയരാജനെ വീട്ടമ്മ ആട്ടിയിറക്കുന്നു'; വ്യാജ വീഡിയോ; 'ഗതികേട്'; വസ്തുതയുമായി സ്ഥാനാര്‍ത്ഥി

നാണം കെട്ട തോല്‍വി ഉണ്ടാകും എന്ന് ഉറപ്പിച്ചത് കൊണ്ടാവാം യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ഇത്ര ബേജാറ്

വടകര: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെ വീട്ടമ്മ ആട്ടിയിറക്കുന്നു എന്ന തരത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്ന വീഡിയോയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥി പി ജയരാജന്‍.  'ജയരാജനെ വീട്ടമ്മ ആട്ടിയിറക്കുന്നു' എന്നു പറഞ്ഞു ചില യുഡിഎഫ് അണികള്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടു.നാണം കെട്ട തോല്‍വി ഉണ്ടാകും എന്ന് ഉറപ്പിച്ചത് കൊണ്ടാവാം യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ഇത്ര ബേജാറ്.അതുകൊണ്ടാണല്ലോ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് പി ജയരാജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഞാന്‍ കയറിയ ആ വീട് കുറ്റിയാടി മണ്ഡലത്തിലെ മുടപ്പിലായി എന്ന സ്ഥലത്തെ സ:എരഞ്ഞോളിക്കണ്ടി ഹസ്സന്‍ എന്നയാളുടെ വീടാണ്.സ്ഥാനാര്‍ത്ഥി പര്യടനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം (25. 3.2019) രാവിലെ മുടപ്പിലാവില്‍ നോര്‍ത്തിലായിരുന്നു സ്വീകരണം. 
സ്വീകരണ സ്ഥലം ഒരുക്കിയത് സ: എരഞ്ഞോളിക്കണ്ടി ഹസ്സന്റെ വീട്ടുപറമ്പിലായിരുന്നു. സ്വീകരണ സ്ഥലത്തേക്ക് പോകുന്ന വഴിയില്‍ ഹസന്റെ വീട്ടു വരാന്തയില്‍ കാത്തിരുന്ന തൊട്ടടുത്ത നൂറുല്‍ ഹുദ മദ്രസയിലെ അദ്ധ്യാപകര്‍ സ്‌നേഹപൂര്‍വ്വം സ്വീകരിച്ചു. പിന്നീട് സ: ഹസന്റെ ഭാര്യയെയും മറ്റും കണ്ടു. പിന്നീട് വീട്ടുമുറ്റത്തിനടുത്ത സ്വീകരണ സ്ഥലത്ത് പോയി.ഈ സംഭവത്തെ ആണ് 'വീട്ടമ്മ ഇറക്കിവിട്ടു' എന്ന് കുപ്രചരണം ഇറക്കുന്നത്.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

'ജയരാജനെ വീട്ടമ്മ ആട്ടിയിറക്കുന്നു' എന്നു പറഞ്ഞു ചില യുഡിഎഫ് അണികള്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടു.
നാണം കെട്ട തോല്‍വി ഉണ്ടാകും എന്ന് ഉറപ്പിച്ചത് കൊണ്ടാവാം യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ഇത്ര ബേജാറ്.അതുകൊണ്ടാണല്ലോ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.

ഞാന്‍ കയറിയ ആ വീട് കുറ്റിയാടി മണ്ഡലത്തിലെ മുടപ്പിലായി എന്ന സ്ഥലത്തെ സ:എരഞ്ഞോളിക്കണ്ടി ഹസ്സന്‍ എന്നയാളുടെ വീടാണ്.സ്ഥാനാര്‍ത്ഥി പര്യടനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം (25. 3.2019) രാവിലെ മുടപ്പിലാവില്‍ നോര്‍ത്തിലായിരുന്നു സ്വീകരണം. 
സ്വീകരണ സ്ഥലം ഒരുക്കിയത് സ: എരഞ്ഞോളിക്കണ്ടി ഹസ്സന്റെ വീട്ടുപറമ്പിലായിരുന്നു. സ്വീകരണ സ്ഥലത്തേക്ക് പോകുന്ന വഴിയില്‍ ഹസന്റെ വീട്ടു വരാന്തയില്‍ കാത്തിരുന്ന തൊട്ടടുത്ത നൂറുല്‍ ഹുദ മദ്രസയിലെ അദ്ധ്യാപകര്‍ സ്‌നേഹപൂര്‍വ്വം സ്വീകരിച്ചു. പിന്നീട് സ: ഹസന്റെ ഭാര്യയെയും മറ്റും കണ്ടു. പിന്നീട് വീട്ടുമുറ്റത്തിനടുത്ത സ്വീകരണ സ്ഥലത്ത് പോയി.ഈ സംഭവത്തെ ആണ് 'വീട്ടമ്മ ഇറക്കിവിട്ടു' എന്ന് കുപ്രചരണം ഇറക്കുന്നത്.

യുഡിഎഫുകാര്‍ക് ഇനിയും സംശയം ഉണ്ടെങ്കില്‍ വീട്ടുടമസ്ഥനായ സ:എരഞ്ഞോളിക്കണ്ടി ഹസ്സനോട് അന്വേഷിക്കാം.

ഇനിയും പലതരം കള്ള പ്രചാരണങ്ങള്‍ ഉണ്ടാകുമെന്ന് എനിക്കറിയാം.ഇത്തരത്തില്‍ പ്രചാരണം നടത്തേണ്ടി വരുന്ന യുഡിഎഫുകാരുടെ ഗതികേട് ഓര്‍ത്ത് ദുഖിക്കുന്നു...
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com