ബേബി സീറ്റ് ഘടിപ്പിക്കണം; കുട്ടികളെ പിന്‍സീറ്റിലിരുത്തണമെന്ന് നിര്‍ദ്ദേശം

സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയ എല്ലാ യാത്രാവാഹനങ്ങളിലും 13 വയസ്സില്‍ താഴെയുള്ള കുട്ടികളെ പിന്‍സീറ്റിലിരുത്തി യാത്ര ചെയ്യണമെന്നു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ നിര്‍ദേശം
ബേബി സീറ്റ് ഘടിപ്പിക്കണം; കുട്ടികളെ പിന്‍സീറ്റിലിരുത്തണമെന്ന് നിര്‍ദ്ദേശം


തിരുവനന്തപുരം: സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയ എല്ലാ യാത്രാവാഹനങ്ങളിലും 13 വയസ്സില്‍ താഴെയുള്ള കുട്ടികളെ പിന്‍സീറ്റിലിരുത്തി യാത്ര ചെയ്യണമെന്നു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ നിര്‍ദേശം.

രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി വാഹനങ്ങളില്‍ ബേബി സീറ്റ് നിര്‍ബന്ധമാക്കുന്നതിനു നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തണമെന്നു കമ്മിഷന്‍ മോട്ടോര്‍ വാഹനവകുപ്പിനും നിര്‍ദേശം നല്‍കി. ബന്ധപ്പെട്ട വകുപ്പുകള്‍ ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം നടത്തണം. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വി ബാലയുടെയും കാറപകട മരണ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ സ്വമേധയാ എടുത്ത കേസിലാണു നടപടി.

കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട സുരക്ഷിതമായ സീറ്റിങ് സംബന്ധിച്ചു നിലവിലുള്ള ഉത്തരവുകളില്‍ വ്യക്തതയില്ലെന്നു കമ്മിഷന്‍ നിരീക്ഷിച്ചു. 13 വയസ്സില്‍ താഴെയുള്ളവര്‍ പിന്‍സീറ്റില്‍ ഇരുന്നു യാത്ര ചെയ്യുന്നതാണു സുരക്ഷിതമെന്നാണു ശാസ്ത്രീയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എയര്‍ബാഗ് മുതിര്‍ന്നവര്‍ക്കു സുരക്ഷിതമെങ്കിലും കുഞ്ഞുങ്ങള്‍ക്ക് അപകടമായതിനാല്‍ അവര്‍ക്കു വേണ്ടി ബേബി സീറ്റ് ഘടിപ്പിക്കണം. ഇക്കാര്യത്തില്‍ അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രീഷ്യന്‍സ് നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ ഇവിടെയും പാലിക്കേണ്ടതുണ്ടെന്നും കമ്മിഷന്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com