രാഹുലിന്റെ പദ്ധതിക്ക് പണം എവിടെ നിന്ന്?, പ്രായോഗികമല്ലെന്ന് തോമസ് ഐസക്ക് 

രാഹുലിന്റെ പദ്ധതിക്ക് പണം എവിടെ നിന്ന്?, പ്രായോഗികമല്ലെന്ന് തോമസ് ഐസക്ക് 

ദരിദ്രജനവിഭാഗങ്ങള്‍ക്ക് കുറഞ്ഞവരുമാനം ഉറപ്പാക്കുന്ന പദ്ധതി പ്രായോഗികമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു

കൊല്ലം: രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച ന്യായ് പദ്ധതിക്കെതിരെ സിപിഎം. ദരിദ്രജനവിഭാഗങ്ങള്‍ക്ക് കുറഞ്ഞവരുമാനം ഉറപ്പാക്കുന്ന പദ്ധതി പ്രായോഗികമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. പണം എവിടെ നിന്നു ലഭിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കണമെന്നും ധനമന്ത്രി താമസ് ഐസക് ആവശ്യപ്പെട്ടു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയാകുന്നതിനെ സിപിഎം ഭയക്കുന്നില്ലെന്നും എന്നാലിത് എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്ന് കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്നും  തോമസ് ഐസക്  പറഞ്ഞു. കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ.പ്രേമചന്ദ്രനും ബിജെപിയും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ട്. 

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് സ്വീകരണം നല്‍കിയതിന് എന്‍എസ്എസ് മാവേലിക്കര താലൂക്ക് യൂണിയന്‍ കമ്മിറ്റി പിരിച്ചുവിട്ടത് ദൗര്‍ഭാഗ്യകരമാണ്.  തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് സമദൂര നിലപാട് സ്വീകരിക്കുമെന്നാണ് വിശ്വാസം. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് മുന്‍ നിലപാട് തന്നെയാണെന്നും വോട്ടിന് ഇട്ട് തീരുമാനത്തില്‍ എത്തേണ്ട പ്രശ്‌നമല്ലിതെന്നും തോമസ് ഐസക് കൊല്ലത്ത് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com