രാഹുൽ വയനാട്ടിൽ മൽസരിച്ചാൽ സീറ്റ് വെച്ചുമാറാൻ തയ്യാറെന്ന് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി

ലോക്സഭ തെരഞ്ഞെടുപ്പിൽ ബി​ഡി​ജെ​എ​സി​ന്‍റെ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും
രാഹുൽ വയനാട്ടിൽ മൽസരിച്ചാൽ സീറ്റ് വെച്ചുമാറാൻ തയ്യാറെന്ന് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി

ആലപ്പുഴ : ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് അധ്യക്ഷൻ  രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട് മ​ത്സ​രി​ക്കാ​നെ​ത്തി​യാ​ൽ ബി​ജെ​പി​ക്ക് സീ​റ്റ് വി​ട്ടു​കൊ​ടു​ക്കാ​ൻ ത​ട​സ​മി​ല്ലെന്ന് ബിഡിജെഎസ്. സീറ്റ് വെച്ചുമാറാൻ പാർട്ടി തയ്യാറാണെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. സീ​റ്റു​​ക​ൾ വ​ച്ചു​മാ​റു​ന്ന​തു സം​ബ​ന്ധി​ച്ച് ആ​ലോ​ച​ന​ക​ളൊ​ന്നും ന​ട​ന്നി​ട്ടി​ല്ലെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിലെ ബി​ഡി​ജെ​എ​സി​ന്‍റെ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. മൂന്നു സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുക. ആ​ല​ത്തൂ​ർ, ഇ​ടു​ക്കി, മാ​വേ​ലി​ക്ക​ര സീ​റ്റു​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ രാ​വി​ലെ 10 ന് ​വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി അ​റി​യി​ച്ചു.

എ​ന്നാ​ൽ വ​യ​നാ​ട്, തൃ​ശൂ​ർ സീ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ പ്ര​ഖ്യാ​പ​നം ഇ​ന്നു​ണ്ടാ​കി​ല്ല. ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ലും ര​ണ്ടു ദി​വ​സ​ത്തി​ന​കം സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും തു​ഷാ​ർ കൂട്ടിച്ചേ​ർ​ത്തു. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാഹുൽ​ഗാന്ധി വയനാട്ടിൽ മൽസരിച്ചേക്കുമെന്ന അഭ്യൂഹമാണ് ഈ സീറ്റുകളുടെ സ്ഥാനാർത്ഥി പ്രഖ്യാപനം നീട്ടിവെക്കാൻ കാരണമെന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com