ശബരിമല: നിരാധനാജ്ഞ ലംഘിച്ച കേസ്, രമേശ് ചെന്നിത്തല ഇന്ന് കോടതിയില്‍ ഹാജരാകും 

കേസില്‍ ഒന്നാം പ്രതിയാണ് ചെന്നിത്തല
ശബരിമല: നിരാധനാജ്ഞ ലംഘിച്ച കേസ്, രമേശ് ചെന്നിത്തല ഇന്ന് കോടതിയില്‍ ഹാജരാകും 

പത്തനംതിട്ട: ശബരിമല യുവതി പ്രവേശനത്തിന് എതിരെ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ നിരോധനാജ്ഞ ലംഘിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് കോടതിയില്‍ ഹാജരാകും. കേസില്‍ ഒന്നാം പ്രതിയാണ് ചെന്നിത്തല. പത്തനംതിട്ട കോടതിയിലാണ് കേസ്. ജാമ്യമെടുക്കാനാണ് രമേശ് ചെന്നിത്തല ഇന്ന് കോടതിയിലെത്തുന്നത്. 

രമേശ് ചെന്നിത്തലയ്‌ക്കൊപ്പം ഉമ്മന്‍ ചാണ്ടി, എംകെ മുനീര്‍, ബെന്നി ബഹനാന്‍, പിജെ ജോസഫ്, എംകെ പ്രേമചന്ദ്രന്‍, സിപി ജോണ്‍, ദേവരാജന്‍ തുടങ്ങിയ ഒന്‍പതു കോണ്‍ഗ്രസ് നേതാക്കളും ജനപ്രതിനിധികളുമടക്കം 17പേരാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ നേരത്തെ ജാമ്യം എടുത്തിരുന്നു. 

ശബരിമലയില്‍ നൂറ്റിനാല്‍പ്പത്തിനാലു പ്രഖ്യാപിച്ചതിനെതിരെ പ്രതിഷേധിക്കാനാണ് 50തോളം പേരടങ്ങിയ സംഘം നിലയ്ക്കലിലെത്തിയത്. എംഎല്‍എമാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഒഴികെയുള്ളവര്‍ കെഎസ്ആര്‍ടിസി ബസില്‍ പോവണമെന്ന പൊലീസ് നിലപാടെടുത്തു. ഇതിനെത്തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഉള്‍പ്പെടെയുള്ളവര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. നിരോധനാജ്ഞ ലംഘിക്കാനാണ് തങ്ങള്‍ എത്തിയതെന്ന് ചെന്നിത്തല പറയുകയും ചെയ്തു.  തര്‍ക്കത്തിനൊടുവില്‍ സംഘം കെഎസ്ആര്‍ടിസി ബസില്‍ യാത്ര തുടര്‍ന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com