അഷിത ലിംഗ സമത്വത്തിന് വേണ്ടി നിലകൊണ്ടു, അവരുടെ എഴുത്തിലേത് ചെറുത്തുനില്‍പ്പിന്റെ ഭാഷ: മുഖ്യമന്ത്രി 

സ്ത്രീകള്‍ക്കുനേരെ പൊതു ഇടങ്ങളില്‍ നടക്കുന്ന അക്രമങ്ങളെ അവര്‍ തന്റെ കഥകളിലൂടെ പ്രതിരോധിക്കാന്‍ ശ്രമിച്ചു
അഷിത ലിംഗ സമത്വത്തിന് വേണ്ടി നിലകൊണ്ടു, അവരുടെ എഴുത്തിലേത് ചെറുത്തുനില്‍പ്പിന്റെ ഭാഷ: മുഖ്യമന്ത്രി 

തിരുവനന്തപുരം: ലിംഗ സമത്വത്തിന് വേണ്ടി തന്റെ കഥകള്‍ ഉപയോഗിച്ച എഴുത്തുകാരിയായിരുന്നു അഷിതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകള്‍ക്കുനേരെ പൊതു ഇടങ്ങളില്‍ നടക്കുന്ന അക്രമങ്ങളെ അവര്‍ തന്റെ കഥകളിലൂടെ പ്രതിരോധിക്കാന്‍ ശ്രമിച്ചു. ചെറുത്തുനില്‍പ്പിന്റെ ജീവിതം നയിച്ച അവരുടെ സാഹിത്യത്തില്‍ ചെറുത്തുനില്‍പ്പിന്റെ ഭാഷ തെളിഞ്ഞു കണ്ടു.

വായനക്കാരുടെ മനസ്സിനെ തൊട്ട കഥാകാരിയായിരുന്നു അഷിതയെന്നും വേറിട്ട വഴിയിലൂടെ സഞ്ചരിച്ച അവര്‍ അനുഭവങ്ങളുടെ സവിശേഷ മണ്ഡലത്തിലേക്ക് പല പതിറ്റാണ്ടുകളായി വായനക്കാരുടെ മനസ്സിനെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നെന്നു അനുശോചനസന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കഥയില്‍ പുതിയ അനുഭൂതിയും അനുഭവവും നിറക്കാമെന്ന് സാഹിത്യജീവിതം കൊണ്ട് അഷിത കാട്ടിത്തന്നു. മലയാള സാഹിത്യ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് അഷിതയുടെ വേര്‍പാടിലൂടെ ഉണ്ടായിരിക്കുന്നത്. കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com