എത്ര പ്രിയപ്പെട്ടവരായാലും ഡ്രൈവറുടെ ശ്രദ്ധ മാറരുത്: സണ്ണി ലിയോണി കേരള പൊലീസ് ട്രോള്‍ ഗ്രൂപ്പില്‍

ഡ്രൈവ് ചെയ്യുമ്പോള്‍ ഏകാഗ്രത നഷ്ടപ്പെടുത്തുന്ന ഒരു ഘടകവും നമ്മളെ സ്വാധീനിക്കാന്‍ പാടില്ലെന്നും പോസ്റ്റില്‍ പറയുന്നു.
എത്ര പ്രിയപ്പെട്ടവരായാലും ഡ്രൈവറുടെ ശ്രദ്ധ മാറരുത്: സണ്ണി ലിയോണി കേരള പൊലീസ് ട്രോള്‍ ഗ്രൂപ്പില്‍

വാഹനമോടിക്കുമ്പോള്‍ ഏറ്റവുമധികം വേണ്ടതയാണ്. ഡ്രൈവറുടെ ശ്രദ്ധയൊന്ന് പാളിയാല്‍ വലിയ അപകടമായിരിക്കും ഉണ്ടാകാന്‍ പോകുന്നത്. റോഡരികില്‍ ഉള്ള പലതും നമ്മുടെ ശ്രദ്ധയെ തിരിച്ച് വിടും ചിലപ്പോള്‍. വാഹനമോടിക്കുന്നതിനിടെ വഴിയരികില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡുകളിലേക്ക്  ഡ്രൈവറുടെ ശ്രദ്ധ തിരിയരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിയിരിക്കുകയാണ്.

കേരള പൊലീസിന്റെ ട്രോള്‍ ഗ്രൂപ്പിലാണ് ഡ്രൈവിങ്ങിലെ ശ്രദ്ധയെ ചൂണ്ടിക്കാണിക്കുന്ന ട്രോള്‍ പങ്കുവെച്ചിരിക്കുന്നത്. സിനിമാതാരങ്ങളുടെത് ഉള്‍പ്പടെയുള്ള ചിത്രങ്ങളുള്ള പരസ്യബോര്‍ഡുകളാണ് വഴിയരികില്‍ സ്ഥാപിച്ചിട്ടുള്ളത്. ഡ്രൈവ് ചെയ്യുന്നവരുടെ ശ്രദ്ധയും ഏകാഗ്രതയും നഷ്ടപ്പെടുത്തുന്ന പല ഘടകങ്ങളും നിരത്തുകളില്‍ കാണാന്‍ കഴിയും. ഒരു നിമിഷത്തെ അശ്രദ്ധ മൂലം നമുക്ക് നഷ്ടപ്പെടുന്നത് വിലപ്പെട്ട ജീവനുകളാണ്. ഡ്രൈവ് ചെയ്യുമ്പോള്‍ ഏകാഗ്രത നഷ്ടപ്പെടുത്തുന്ന ഒരു ഘടകവും നമ്മളെ സ്വാധീനിക്കാന്‍ പാടില്ലെന്നും പോസ്റ്റില്‍ പറയുന്നു.

സിനിമാ നടിയുടെ ചിത്രം പതിച്ച പരസ്യബോര്‍ഡിന്റെ ചിത്രം ഉള്‍പ്പെടെ പോസ്റ്റ് ചെയ്താണ് പോലീസിന്റെ മുന്നറിയിപ്പ്. എത്ര പ്രിയപ്പെട്ടവരായാലും ഡ്രൈവറുടെ ശ്രദ്ധ മാറരുത് എന്ന തലക്കെട്ടോടെയാണ് ഈ ചിത്രം പൊലീസ് പോസ്റ്റ് ചെയ്തിട്ടുള്ളത്. പ്രശസ്ത ബോളിവുഡ് താരം സണ്ണി ലിയോണിയുടെ ഫോട്ടോയാണ് കേരള പൊലീസ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

ഡ്രൈവ് ചെയ്യുന്നവരുടെ ശ്രദ്ധയും ഏകാഗ്രതയും നഷ്ടപ്പെടുത്തുന്ന പല ഘടകങ്ങളും നിരത്തുകളിൽ കാണാൻ കഴിയും. ഒരുനിമിഷത്തെ അശ്രദ്ധ മൂലം നമ്മുക്ക് നഷ്ടപ്പെടുന്നത് വിലപ്പെട്ട ജീവനുകളാണ്. ഡ്രൈവ് ചെയ്യുമ്പോൾ ഏകാഗ്രത നഷ്ടപ്പെടുത്തുന്ന ഒരു ഘടകവും നമ്മെ സ്വാധീനിക്കാൻ പാടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com