പികെ ബിജു നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കും,അതിന് തുരങ്കം വെയ്ക്കുന്ന പണി ചെയ്യരുത് പ്ലീസ്...; ദീപാ നിശാന്തിനോട് ഒരു അഭ്യര്‍ത്ഥന

പികെ ബിജു നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കും,അതിന് തുരങ്കം വെയ്ക്കുന്ന പണി ചെയ്യരുത് പ്ലീസ്...; ദീപാ നിശാന്തിനോട് ഒരു അഭ്യര്‍ത്ഥന

സഖാവ്‌ പികെ ബിജു അത്യാവശ്യം നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കും.. നിങ്ങളുടെ മോഹവും മോഹഭംഗവും എല്ലാം ഇപ്പോള്‍ നാട്ടില്‍ പാട്ടാണ്


ആലത്തൂരില്‍ നിന്ന് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന് എതിരെയുള്ള പരാമര്‍ശങ്ങളെ തുടര്‍ന്ന് അധ്യാപിക ദീപാ നിശന്തിന് എതിരെ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പിഎ ആയിരുന്ന എ സുരേഷ് രംഗത്ത്. സഖാവ്‌ പികെ ബിജു അത്യാവശ്യം നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കും.. നിങ്ങളുടെ മോഹവും മോഹഭംഗവും എല്ലാം ഇപ്പോള്‍ നാട്ടില്‍ പാട്ടാണ് പിന്നെ നെഗറ്റീവ് പബ്ലിസിറ്റി കൊണ്ട് ആളാവാന്‍ ആണെങ്കില്‍ സന്തോഷ് പണ്ഡിറ്റ് മോഡലില്‍ വല്ല പരീക്ഷണങ്ങളും നടത്താവുന്നതാണ് എന്ന് സുരേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

സുരേഷിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം: 

വീണ്ടും ദീപ നിശാന്ത് എന്ന സാധാരണ കോളേജ് ലെക്ചറേ കുറിച്ച് വീണ്ടും എഴുതേണ്ടി വന്നതില്‍ ലജ്ജിക്കുന്നു....

ടീച്ചറെ നിങ്ങളുടെ സേവനം തത്കാലം ആലത്തൂര്‍ മണ്ഡലത്തില്‍ ആവശ്യമില്ല..സ ബിജുവിന് വോട്ട് ചെയ്താല്‍ മാത്രം മതി.... 
സ പി കെ ബിജു അത്യാവശ്യം നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കും.. നിങ്ങളുടെ മോഹവും മോഹഭംഗവും എല്ലാം ഇപ്പോള്‍ നാട്ടില്‍ പാട്ടാണ് പിന്നെ നെഗറ്റീവ് പബ്ലിസിറ്റി കൊണ്ട് ആളാവാന്‍ ആണെങ്കില്‍ സന്തോഷ് പണ്ഡിറ്റ് മോഡലില്‍ വല്ല പരീക്ഷണങ്ങളും നടത്താവുന്നതാണ്

സഖാവ് പി കെ ബിജു ജയിക്കേണ്ടത് ആലത്തൂരിന്റെ ആവശ്യമാണ് അതിനെ തുരങ്കം വെയ്ക്കുന്ന പണി ചെയ്യരുത് പ്ലീസ് ഇത് ഒരപേക്ഷയാണ്... താങ്കളുടെ ഉള്ളില്‍ നിന്നും തികട്ടി വരുന്ന പ്രാകൃത ഫ്യൂഡല്‍ വിഷം തല്ക്കാലം ഇടതു പക്ഷത്തിന്റെ ചുമലില്‍ ചാരി ആവരരുത്....
''' നിനക്കിവിടെ വരാന്‍ എന്തവകാശം, വണ്ടി വിട് മോളേ  വീട്ടില്‍ പോയി പാട് എന്ന യുക്തി ഫാസിസത്തിന്റേതാണ്....
ഭൂഖ് മാരീ സേ ആസാദീ, 
സംഘ് വാദ് സേ ആസാദി, 
ആസാദി ആസാദീ; എന്ന പാട്ട് കേട്ടിട്ടില്ലേ. ആ പാട്ട് പാടിയാണ് ടീച്ചര്‍ പുതിയ കുട്ടികള്‍ ഫാസിസത്തോട് മുഖാമുഖം നിന്നത്. കെപിഎസിയുടെ നാടകങ്ങളും പാട്ടുകളും ഏഷ്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയായി രൂപം മാറിയ കഥകള്‍ ടീച്ചര്‍ക്കും അറിവുണ്ടാകില്ലേ ?''' കടപ്പാട് (ലിജീഷ് കുമാര്‍ )

വിപ്ലവഗാനങ്ങള്‍ മാത്രമല്ല ടീച്ചര്‍, സിനിമാപ്പാട്ടുകളും നാടന്‍പാട്ടുകളും നാടോടി നൃത്തങ്ങളുമൊക്കെ പ്രസക്തമാണ്. മനുഷ്യനും മനുഷ്യനും തമ്മിലെ ആശയ പ്രകാശനം പാട്ടുകളില്‍ കൂടിയാണെന്ന് നമ്മുടെ പുരാണങ്ങള്‍ പോലും തെളിയിച്ചതല്ലേ....

സഫ്ദര്‍ ഹാശ്മി മുതല്‍ കനയ്യ കുമാര്‍ വരെ നിങ്ങളെ നോക്കി ചിരിക്കുന്നുണ്ട്... . തീര്‍ച്ചയായും ഭാര്‍ഗവി തങ്കപ്പനല്ല ടീച്ചര്‍, കനയ്യകുമാറാണ് പുതിയ കുട്ടികളുടെ മാതൃക.......

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com