മാവോയിസ്റ്റ് ഭീഷണി; രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം; മുന്നറിയിപ്പുമായി രഹസ്യാന്വേഷണ വിഭാഗം

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കുമെന്ന് കേന്ദ്രരഹസ്യാന്വേഷണവിഭാഗം. മാവോവാദി സാന്നിധ്യവും ഭീഷണിയും കണക്കിലെടുത്താണ് മുന്നറിയിപ്പ്
മാവോയിസ്റ്റ് ഭീഷണി; രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം; മുന്നറിയിപ്പുമായി രഹസ്യാന്വേഷണ വിഭാഗം

കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കുമെന്ന് കേന്ദ്രരഹസ്യാന്വേഷണവിഭാഗം. മാവോവാദി സാന്നിധ്യവും ഭീഷണിയും കണക്കിലെടുത്താണ് മുന്നറിയിപ്പ്. 

മാവോവാദി സാന്നിധ്യം ജില്ലയില്‍ ശക്തമാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ വിലയിരുത്തല്‍. സിപിഐ മാവോയിസ്റ്റിന്റെയും സായുധ വിഭാഗമായ പീപ്പിള്‍ ലിബറേഷന്‍ ഗറില്ലാ ആര്‍മിയുടെയും കേന്ദ്രനേതാക്കള്‍ ഉള്‍പ്പടെ വയനാട്ടില്‍ തമ്പടിച്ചതായും ഏജന്‍സികള്‍ സംശയം പ്രകടിപ്പിക്കുന്നു. ഇതിനിടയിലാണ് മാര്‍ച്ച് ആറിന് കബനിദളം നേതാവ് സിപി ജലീല്‍ ലക്കിടി റിസോര്‍ട്ടില്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചത്.

നിലമ്പൂരില്‍ തമിഴ്‌നാട് സ്വദേശികളായ സിപിഐ മാവോയിസ്റ്റ് അംഗം കുപ്പുദേവരാജും കാവേരി എന്ന അജിതയും പൊലീസുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഈ കൊലപാതകങ്ങളില്‍ മാവോവാദികളുടെ പ്രതികാരം കാത്തിരിക്കുകയായിരുന്നു കേരളാ പൊലീസ്. അതിനിടെയാണ് വയനാട്ടില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ സിപി ജലീല്‍ കൊല്ലപ്പെടുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഉറപ്പായും പ്രതികാരമുണ്ടാവുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്.

വൈത്തിരിയില്‍ ചിതറിയ ചോരയ്ക്ക് പകരം ചോദിക്കുമെന്ന പ്രഖ്യാപനവുമായി സംഘടനയുടെ ലഘുലേഖകള്‍ വയനാട്ടില്‍ വിതരണം ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തുകയാണെങ്കില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ കൂടി പരിഗണിക്കണമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ നിര്‍ദ്ദേശം. രാഹുല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏജന്‍സികള്‍ വയനാട് മണ്ഡലത്തിലെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com