'വിചാരിച്ച പോലെ കലങ്ങിയില്ല'; പ്രധാനമന്ത്രിയെ ട്രോളി എംഎം മണി

അടുത്തിടെയായി സോഷ്യല്‍ മീഡിയയിലെ പ്രധാന ട്രോളനായി മാറിയിരിക്കുകയാണ് മണി
'വിചാരിച്ച പോലെ കലങ്ങിയില്ല'; പ്രധാനമന്ത്രിയെ ട്രോളി എംഎം മണി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി മന്ത്രി എംഎം മണി. രാജ്യത്തെ മോദി അഭിസംബോധന ചെയ്തതിനെ ട്രോളിക്കൊണ്ടാണ് മന്ത്രി രംഗത്തെത്തിയത്. മേരെ പ്യാരെ ദേശ് വാസിയോം!!! വിചാരിച്ച പോലെ ....... കലങ്ങിയില്ല. എന്നാണ് പോസ്റ്റ്. ഒപ്പം യോദ്ധയിലെ ജഗതിയുടെ ട്രോളും ചേര്‍ത്തിട്ടുണ്ട്. അടുത്തിടെയായി സോഷ്യല്‍ മീഡിയയിലെ പ്രധാന ട്രോളനായി മാറിയിരിക്കുകയാണ് മണി. 

സുപ്രധാനകാര്യം സംസാരിക്കാന്‍ രാജ്യത്തെ ഉടന്‍ അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൂരമായിരുന്നു. ബഹിരാകാശരംഗത്തെ ഇന്ത്യയുടെ നേട്ടത്തെക്കുറിച്ച് മോദി പറഞ്ഞതിന് പിന്നാലെ ട്രോളുകളുടെ എണ്ണവും കൂടി. മൂന്നുമിനിറ്റിനുളളില്‍ താഴ്ന്ന ഭ്രമണപഥത്തിലുളള ഉപഗ്രഹത്തെ തകര്‍ക്കാനുളള പരീക്ഷണദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതായാണ് മോദി രാജ്യത്തെ അറിയിച്ചത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com