'സംസ്ഥാനം വെന്തുരുകുന്നു'; സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു

മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗം ഇന്ന് വൈകീട്ട് മൂന്നിന് നടക്കും
'സംസ്ഥാനം വെന്തുരുകുന്നു'; സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വര്‍ധിക്കുകയും നിരവധിപ്പേര്‍ക്ക് സൂര്യാഘാതമേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ അടിയന്തരയോഗം വിളിച്ചു. മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗം ഇന്ന് വൈകീട്ട് മൂന്നിന് നടക്കും.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. സൂര്യാഘാതത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം നല്‍കുന്നത് സംബന്ധിച്ച് പരിശോധിക്കും. ഇതിന്റെ ഭാഗമായി ഇതിനുളള മാനദണ്ഡങ്ങള്‍ പരിശോധിക്കാന്‍ റവന്യൂ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. 

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചുമതല റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. കുടിവെളളം ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന് പുറമേ ജില്ലാ കലക്ടര്‍മാരുമായി ചീഫ് സെക്രട്ടറി വീഡിയോ കോണ്‍ഫറന്‍സിലുടെ ആശയവിനിമയം നടത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com