സംസ്ഥാനത്ത് 31 വരെ കടുത്ത ചൂട് തുടരും, ജാഗ്രതാ നിര്‍ദേശം; ഇന്ന് 38 പേര്‍ക്ക് സൂര്യാതപമേറ്റു 

സംസ്ഥാനത്ത് കടുത്ത ചൂട് തുടരവെ, ഇന്ന് മാത്രം 38 പേര്‍ക്ക് സൂര്യാതപമേറ്റു
സംസ്ഥാനത്ത് 31 വരെ കടുത്ത ചൂട് തുടരും, ജാഗ്രതാ നിര്‍ദേശം; ഇന്ന് 38 പേര്‍ക്ക് സൂര്യാതപമേറ്റു 

കൊച്ചി: സംസ്ഥാനത്ത് കടുത്ത ചൂട് തുടരവെ, ഇന്ന് മാത്രം 38 പേര്‍ക്ക് സൂര്യാതപമേറ്റു.  കൊല്ലത്ത് 19 ഉം കണ്ണൂരില്‍ മൂന്നും ആലപ്പുഴ, എറണാകുളം, കോട്ടയം, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കും പൊളളലേറ്റു . അതേസമയം സംസ്ഥാനത്ത് 31 വരെ കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 

ആലപ്പുഴ കായംകുളത്ത്  ബേക്കറി ഉടമ അബ്ദുള്ളയ്ക്കും പാലക്കാട് പരുതൂരില്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ  കരിയണ്ണൂര്‍ കുന്നുമ്മല്‍ അബ്ദുള്‍ മനാഫിനും പൊള്ളലേറ്റു. തോളില്‍ പൊള്ളലേറ്റ അബ്ദുള്ളയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലും കൊല്ലത്തും കോട്ടയത്തും ഓരോരുത്തര്‍ക്ക് സൂര്യാതപമേറ്റു .കൊച്ചി എടവനക്കാട് സ്വദേശി ജോണിനും കൊല്ലം പുനലൂരില്‍ അധ്യാപികയായ ജിഡാ അലക്‌സിനും വൈക്കം ടി വി പുരം സ്വദേശി ചാണിയില്‍ സന്തോഷിനുമാണ് പൊള്ളലേറ്റത് . 

അതേസമയം കടുത്ത ചൂട് ഉണ്ടാകുമെന്ന മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഈ മാസം 31 വരെ നീട്ടി. പാലക്കാട്,കൊല്ലം ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. വയനാടും ഇടുക്കിയും ഒഴികെയുളള ജില്ലകളില്‍ കടുത്ത ചൂട് തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

സംസ്ഥാനത്ത് ഇരുന്നൂറോളം  പേര്‍ക്ക് സൂര്യാതപമേറ്റതായി ആരോഗ്യമന്ത്രി കെ കെ ശൈലജ സ്ഥിരീകരിച്ചു.സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ചികില്‍സാ മാര്‍ഗ നിര്‍ദേശങ്ങള്‍ സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കിയിട്ടുണ്ട്. ഒരാഴ്ച കൂടി ചൂട് നിലനില്ക്കുമെന്നാണ് മുന്നറിയിപ്പെന്നും ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു. ജലജന്യരോഗങ്ങള്‍ക്കെതിരെ കരുതിയിരിക്കണമെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com